തിഹാർ ജയിലിലെ പല ആളുകളുടെയും കഥ കേട്ടാൽ നമ്മുടെ കഥയൊന്നും ഒന്നുമല്ലെന്ന് രണ്ട് ലോകകപ്പ് നേടിയ ടീമുകളിൽ അംഗമായ ഏക മലയാളി പേസർ ശ്രീശാന്ത്. തീഹാർ ജയിലിലെ കാര്യങ്ങൾ പണ്ട് ചോദിച്ചിരുന്നെങ്കിൽ കരഞ്ഞേനെ. പക്ഷേ ഇപ്പോൾ ജീവിതത്തിൽ ഒന്നിനെ കുറിച്ചോർത്തും ഖേദമില്ല. ആരെയും സുഖിപ്പിച്ച് എവിടെയും എത്താമെന്ന് നോക്കേണ്ട. നല്ല മനുഷ്യനായിരിക്കുക എന്നതാണ് പുതുതലമുറയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഇന്ത്യൻ ക്രിക്കറ്റിലെ 'കൊച്ചിൻ എക്സ്പ്രസ്' എന്നറിയപ്പെട്ടിരുന്ന ശ്രീശാന്ത്, ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിച്ച തന്റെ അഗ്രഷനെക്കുറിച്ചും, നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച ഈ പ്രത്യേക അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.