സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിന്നാലെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെതിരെ രംഗത്തെത്തിയ ടി.കെ. ഗോവിന്ദൻ അട്ടിമറി വിജയമായിരുന്നു തളിപ്പറമ്പിൽ നേടിയത്. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ യുഡിഎഫ് പിന്തുണയോടെ കരസ്ഥമാക്കിയ ഈ വിജയം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഏത് കൊടുങ്കാറ്റിലും കൂടെനിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം കൈവിട്ടുപോയി.

To advertise here,

തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തെറ്റായിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മറ്റി പിന്നീട് വിലയിരുത്തുകയും ചെയ്തു. എന്നാൽ, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്നും അത് തിരുത്തണമെന്നും രാഷ്ട്രീയ വിശകലന യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെ തളിപ്പറമ്പിൽ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിച്ചു. തെറ്റുതിരുത്തലുകൾക്കായി കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി പശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ടി.കെ. ഗോവിന്ദൻ എംഎൽഎ.