പാർലമെന്റിൽ ഉത്തരം നൽകാത്തവർക്ക് യുവാക്കളോട് ഉത്തരം പറയേണ്ടിവരും. യുവജനത ചോദ്യം ചോദിച്ച് തുടങ്ങി എന്നത് നല്ലകാര്യമാണ്. ബി.ജെ.പി.യ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. സ്വതന്ത്രമായി പ്രവൃത്തിക്കുന്ന ന്യായാധിപരുടെ എണ്ണം കുറഞ്ഞുവരുകയാണ്. രാജ്യത്ത് ജീവിക്കുന്നവർക്ക് വോട്ടില്ലാതാകുന്നത് അപകടകരമാണ്. ഗോദി മീഡിയ സത്യം പറയില്ലാത്തിനാലാണ് യുട്യൂബ് ചാനൽ തുടങ്ങിയത്.

To advertise here,

ഭരണഘടന മൂല്യങ്ങളും പൗരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോൾ പരമോന്നത നീതിപീഠത്തിലും പാർലമെന്റിലും ജനസമൂഹത്തിന് മുന്നിലും മുഴങ്ങിക്കേൽക്കുന്ന ശബ്ദമാണ് കപിൽ സിബലിന്റെത്. രാജ്യസഭാംഗം,സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ,മുൻ കേന്ദ്ര മന്ത്രി...വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന്. കപിൽ സിബൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ വി.എസ്.സിജുവുമായി സംസാരിക്കുന്നു