നെല്ലായി : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് രോഗികൾ വലയുന്നു. ദിവസവും നൂറിലേറെപ്പേരെത്തുന്ന ആശുപത്രിയിൽ പകുതിയോളംപേർക്ക് ലാബ്ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിലും ഇവരെല്ലാം സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.

To advertise here,

പുതുക്കാട്, കൊടകര എന്നിവിടങ്ങളിൽ പോയി ലാബ്ടെസ്റ്റ് ചെയ്ത് ഫലവുമായി തിരികെ വരുമ്പോഴേക്കും മറ്റൊരു ദിവസം വീണ്ടും ഡോക്ടറെ കാണേണ്ടിവരുന്ന സാഹചര്യമാണ്. കൂടാതെ സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടിവരുമ്പോൾ സാമ്പത്തികബാധ്യതയുമുണ്ടാക്കുന്നു. 2025 ഒക്ടോബറിൽ നവീകരിച്ചതോടെ ഈ ലാബിനെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചു.

ലാബ്ടെക്‌നീഷ്യൻ 13 ദിവസം ലീവെടുത്തതിനാലാണ് ലാബിന്റെ പ്രവർത്തനം മുടങ്ങിയതെന്നും പകരം സംവിധാനമൊരുക്കാൻ ശ്രമിച്ചെങ്കിലും കിട്ടാനില്ലായിരുന്നു. തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്നും ആശുപത്രിയധികൃതർ പറഞ്ഞു.