കുരങ്ങിനേയും മലയണ്ണാനേയും പേടിച്ച് നാട്
ചെറുതോണി : ഭൂമിയാംകുളം, വാഴത്തോപ്പ്, പൈനാവ്, പാറേമാവ് മേഖലകളിൽ മലയണ്ണാന്റെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായതോടെ കർഷകരും വ്യാപാരികളും ദുരിതത്തിൽ.
തേങ്ങ, കൊക്കോ, മലയിഞ്ചി, കപ്പ, ഏലം, വാഴക്കുല തുടങ്ങിയ വിളകൾ വന്യജീവികൾ വ്യാപകമായി നശിപ്പിക്കുന്നു. ഇതിനുപുറമേ കടകളിൽ കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും പതിവായതോടെ വ്യാപാരികളും പ്രതിസന്ധിയിലായി.
ദീർഘകാലത്തെ അധ്വാനവും സാമ്പത്തിക നിക്ഷേപവും നടത്തിയിട്ടും വിളവെടുപ്പ് സമയത്ത് നഷ്ടം നേരിടുന്നത് കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്നു.
അടുത്തിടെയായി വന്യജീവികളുടെ ശല്യം വർധിച്ചതോടെ പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്.കൃഷിയും വ്യാപാരസ്ഥാപനങ്ങളും സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനൊപ്പം വന്യജീവികളെയും ജനങ്ങളെയും സംരക്ഷിക്കുന്ന ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ആവശ്യമുയരുന്നു.
ഇല്ലെങ്കിൽ ഇവിടങ്ങളിലെ കൃഷി പൂർണമായും നിലയ്ക്കും. അതിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുൻപ് പരിഹാരമുണ്ടാകണം.
Published: 25 Oct 2026, 02:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented