സംസ്ഥാനപാതയിൽ വേഗനിയന്ത്രണസംവിധാനമില്ല
കോണത്തുകുന്ന് : തൃശ്ശൂർ–കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോണത്തുകുന്ന് സ്കൂളിനുസമീപം വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ കോൺക്രീറ്റ് പണി പൂർത്തിയായതോടെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്നത് ആശങ്ക വർധിപ്പിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളിന്റെ ഗേറ്റിനുസമീപം റോഡിൽ ഇറക്കമുള്ളതിനാൽ വാഹനങ്ങൾ ഇവിടെ അതിവേഗത്തിലാണ് ഇറങ്ങിവരുന്നത്. സ്കൂളിനു എതിർവശത്തായി പഞ്ചായത്ത് ഓഫീസ്, കാന്റീൻ, അക്ഷയകേന്ദ്രം, ഹോമിയോ ഡിസ്പെൻസറി എന്നിവയും പ്രവർത്തിക്കുന്നതിനാൽ ഈ ഭാഗത്ത് എപ്പോഴും തിരക്കാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത് പ്രയാസകരമാണ്.
സ്കൂൾ പരിസരത്തെ അപകടസാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പു ബോർഡുകളോ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങളോ നിലവിലില്ല. ഈ സാഹചര്യത്തിൽ സീബ്രാലൈൻ, സ്കൂൾ മുന്നറിയിപ്പ് ബോർഡുകൾ, വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ, മറ്റ് വേഗനിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Published: 13 Oct 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented