തൃശ്ശൂർ : ഡെസ്‌കിൽ മലർന്നുകിടക്കുന്ന പുലിയുടെ നെഞ്ചിൽ രാജൻ ജെ.പല്ലൻ എം.എൽ.എ. കൈകൾ കോർത്ത് അമർത്തി. കൃത്രിമശ്വാസം നൽകേണ്ടതെങ്ങനെയെന്ന വിദഗ്‌ധരുടെ വിവരണം പശ്ചാത്തലത്തിലും. പുലിവേഷമണിഞ്ഞ്, അരമണികെട്ടി, പുലിമുഖവുമായിക്കിടന്ന പുലിയുടെ നെഞ്ചിലേക്ക് എം.എൽ.എ.യുടെ കൈ അമർന്നപ്പോൾ അതു പുതിയ പാഠത്തിന്റെ തുടക്കമായി. .

To advertise here,

അയ്യന്തോൾദേശം പുലിക്കളിസംഘാടകസമിതിയാണു പുലികളുടെ ആരോഗ്യത്തിൽ ശ്രദ്ധചെലുത്താൻ തീരുമാനിച്ചത്. സി.പി.ആർ. പരിശീലനത്തിനൊപ്പം ആരോഗ്യബോധവത്കരണക്ലാസും ഇതിനൊപ്പം നടന്നു.

 

കിംസ് ആശുപത്രിയുടെയും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസിയോളജിസ്റ്റ്‌സിന്റെയും സഹകരണത്തോടെയാണ് ഈ ആരോഗ്യപരിപാടി സംഘടിപ്പിച്ചത്. . പതിനായിരം രൂപയുടെ ആരോഗ്യപരിശോധനകാർഡാണ് വിതരണം ചെയ്തത്. പുലിക്കളിക്ക് അയ്യന്തോൾ ദേശത്തെ നയിച്ച ആരാധ്യയുടെ വിദ്യാഭ്യാസച്ചെലവിനുള്ള തുക എം.എൽ.എ. കൈമാറി.

അയ്യന്തോൾദേശം പ്രസിഡന്റ് റോബ്‌സൺ പോൾ അധ്യക്ഷനായി. സുനിൽഘോഷ്, കിംസ് ആശുപത്രി മാർക്കറ്റിങ്‌ തലവൻ ജ്യോതിപ്രസാദ്, മെഫി ഡെൽസൺ, വത്സലാ ബാബുരാജ്, ഉണ്ണികൃഷ്ണൻ കാരാട്ട്, ജയചന്ദ്രൻ, സുരേഷ് ജേക്കബ്, എൻ.ആർ. ഡേവിസ്, ബിജു കോമ്പാറ എന്നിവർ പ്രസംഗിച്ചു.