അന്നമനട : ഗ്രാമപ്പഞ്ചായത്ത് വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായുള്ള സൗജന്യ പരിശീലനം നിർത്തിയതിലും ഗ്രൗണ്ട് സ്വകാര്യ അക്കാദമിക്ക് കൈമാറിയതിലും പ്രതിഷേധം ശക്തമാകുന്നു.

To advertise here,

കായിക വിദ്യാർഥികൾക്ക് ഗ്രാമപ്പഞ്ചായത്ത് സ്‌പോർട്സ് അക്കാദമിയുടെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. പരിശീലനം വഴി ഒട്ടേറെ നിർധനരായ കായികതാരങ്ങൾക്ക് അത് പ്രയോജനപ്പെടുത്താനും കായികമത്സരങ്ങളിൽ നേട്ടം ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് പരിശീലനം നടത്തിവന്ന ഗ്രൗണ്ട് സ്വകാര്യ അക്കാദമിക്ക് കൈമാറിയതെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ആരോപണം.

ഇതിനെതിരേ ഡി.വൈ.എഫ്.ഐ. അന്നമനട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി. ധർണ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി റോസൽ രാജ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിനുശേഷം ഈസ്റ്റ് മേഖലാ സെക്രട്ടറി അഞ്ജനാ നിരോഷ് അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി. ധനുഷ് കുമാർ, വി.എസ്. രജിത്ത്, പി.വി. സുമേഷ്, എസ്. വിഷ്ണു, ടി.കെ. സതീശൻ, പി.വി. വിനോദ്, സിന്ധു ജയൻ, ശ്യാമളാ അയ്യപ്പൻ, വി.വി. ജയരാമൻ, ടി.സി. സുബ്രൻ എന്നിവർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ. പ്രതിനിധികൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.