തൃശ്ശൂർ : പുതുക്കാട്-ഇരിങ്ങാലക്കുട പാതയിൽ പണി നടക്കുന്നതിനാൽ ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾ യാത്ര വഴിയിലവസാനിപ്പിക്കുന്നത് കാരണം വലഞ്ഞ് യാത്രക്കാർ. റെയിൽവേ മുൻകൂട്ടി അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഇക്കാര്യമറിയാതെ യാത്രചെയ്യുന്നവരാണ് പാതിവഴിയിൽ കുടുങ്ങുന്നത്. ഞായറാഴ്ച രാത്രി 7.15-ഓടെയെത്തിയ കണ്ണൂർ -എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിലെ യാത്രക്കാരായ ഒട്ടേറെപ്പേർ തൃശ്ശൂരിലിറങ്ങേണ്ടിവന്നതോടെ പ്രതിസന്ധിയിലായി. വയോധികരടക്കമുള്ള യാത്രക്കാർക്കാണ് തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് മറ്റു യാത്രാസൗകര്യങ്ങൾ തേടേണ്ടിവന്നത്.

To advertise here,

 

ഇവർക്ക് കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവന്നു. ഞായറാഴ്ചയായതിനാൽ ബസുകളിലും നല്ലതിരക്കായിരുന്നു. ബസുകളിൽ കയറിപ്പറ്റാൻ ഏറെ പ്രയാസപ്പെട്ടതോടെ രാത്രി വൈകിയാണ് പലർക്കും തൃശ്ശൂർ വിടാനായത്.

അതേസമയം, റെയിൽവേ ആപ്പുകൾ വഴിയും മാധ്യമങ്ങളിലൂടെയും ട്രെയിൻ സമയമാറ്റവും യാത്ര അവസാനിപ്പിക്കുന്നതും മുൻകൂട്ടി അറിയിക്കുന്നുണ്ട്. ട്രെയിൻ ഓരോ സ്റ്റേഷനിലെത്തുമ്പോഴും ഇക്കാര്യം അനൗൺസ് ചെയ്യുന്നുമുണ്ട്.