പാഞ്ഞാൾ : വടക്കാഞ്ചേരി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനാത്ത് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം കെ.ആർ. മായ, ജനറൽ കൺവീനർ പി.ഒ. ലിസി, എ.ഇ.ഒ. പി. അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി എം.എൻ. ബർജിലാൽ, എൻ.എസ്. സുനിൽ, എൻ.എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മത്സരവിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടിയ സ്കൂളുകൾ
സയൻസ് ഒന്നാംസ്ഥാനം:
എൽ.പി. വിഭാഗം: പഴയന്നൂർ സെയ്ന്റ് തോമസ് കോൺവെന്റ് സ്‌കൂൾ, യു.പി.,-ഹൈസ്‌കൂൾ വിഭാഗത്തിൽ-വടക്കാഞ്ചേരി സി.ബി.എച്ച്.എ.ഇ.എം. സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം- ചേലക്കര എൽ.എഫ്.ജി.എച്ച്.എസ്.എസ്.
ഗണിതശാസ്ത്രമേള ഒന്നാംസ്ഥാനം:
എൽ.പി. വിഭാഗം: വടക്കാഞ്ചേരി സി.ബി.എച്ച്.എ.ഇ.എം. സ്കൂൾ, യു.പി. വിഭാഗം: ചേലക്കര എൽ.എഫ്.ജി.എച്ച്.എസ്.എസ്., ഹൈസ്‌കൂൾ വിഭാഗം: വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം: ചേലക്കര ഗവ. എസ്.എം.ടി.എച്ച്.എസ്.എസ്.
സാമൂഹ്യശാസ്ത്രമേള ഒന്നാംസ്ഥാനം:
എൽ.പി. വിഭാഗം: ചേലക്കര ഗവ. എൽ.പി. സ്കൂൾ, യു.പി. വിഭാഗം: ചെറുതുരുത്തി ഗവ. എച്ച്.എസ്.എസ്., ഹൈസ്‌കൂൾ വിഭാഗം: വടക്കാഞ്ചേരി സി.ബി.എച്ച്.എ.ഇ.എം. സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം: ചേലക്കര എൽ.എഫ്.ജി.എച്ച്.എസ്.എസ്.
പ്രവൃത്തിപരിചയമേള ഒന്നാംസ്ഥാനം:
എൽ.പി.വിഭാഗം: ചേലക്കര എൽ.എഫ്.ജി.എച്ച്.എസ്.എസ്., യു.പി. വിഭാഗം: കുണ്ടന്നൂർ സെയ്ന്റ് ജോസഫ്‌സ് യു.പി. സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗം: പഴയന്നൂർ ഗവ. എച്ച്.എസ്.എസ്.,
ഹയർ സെക്കൻഡറി വിഭാഗം: ചേലക്കര എൽ.എഫ്.ജി.എച്ച്.എസ്.എസ്.
ഐ.ടി. മേള ഒന്നാംസ്ഥാനം:
യു.പി. വിഭാഗം: അത്താണി ജെ.എം.ജെ.ഇ.എം.എച്ച്.എസ്., ഹൈസ്‌കൂൾ വിഭാഗം: മുണ്ടത്തിക്കോട് എൻ.എസ്.എസ്.വി. എച്ച്.എസ്.എസ്., ഹയർ സെക്കൻഡറി വിഭാഗം: മുള്ളൂർക്കര എൻ.എസ്.എസ്. എച്ച്.എസ്.
Published: 31 Oct 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented