സമരമരം നട്ടും മധുരം നൽകിയും ആഘോഷിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയൻ
ചെറുതുരുത്തി : കേരള കലാമണ്ഡലം സ്‌കൂൾ നവീകരണം പൂർത്തിയാക്കി വിദ്യാർഥികൾക്കു തുറന്നുകൊടുത്തു. സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും താത്‌കാലിക സംവിധാനത്തിൽ പഠിക്കേണ്ടി വന്ന സാഹചര്യത്തിൽ കലാമണ്ഡലം വിദ്യാർഥി യൂണിയൻ ഓഫീസിനു മുന്നിൽ ക്ലാസ്‌മുറിയൊരുക്കി സമരം നടത്തിയിരുന്നു.
താത്‌കാലികസംവിധാനമൊരുക്കിയ ക്ലാസ്‌മുറികളിൽ ശബ്ദം മൂലം പഠനത്തിന് നിരന്തരം തടസ്സം നേരിടുന്ന അവസ്ഥയുൾപ്പെടെ ഒട്ടനവധി പ്രശ്നങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. പണി വൈകിയതാണ് പ്രശ്നങ്ങൾക്കു കാരണമായത്. തുടർന്ന് കലാമണ്ഡലം അധികൃതരുമായി നടത്തിയ ചർച്ചയിൽ വേഗം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഈ കലാമണ്ഡലം സ്കൂൾക്കെട്ടിടമാണ് നവീകരണം പൂർത്തിയാക്കി തുറന്നത്. ടൈലുകൾ വിരിച്ച് തനിമ നിലനിർത്തിയാണ് കെട്ടിടം നവീകരിച്ചത്. മധുരം നൽകിയും സമരമരം നട്ടും വിദ്യാർഥിയൂണിയൻ ആഘോഷിച്ചു. കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്‌ട്രാർ ഡോ.പി. രാജേഷ്‌കുമാർ, കലാമണ്ഡലം വിദ്യാർഥി യൂണിയൻ ഭാരവാഹികളായ യൂണിയൻ സെക്രട്ടറി ആർ. അതുൽ, വൈസ് ചെയർപേഴ്‌സൺ വേണി ബാബു, ഖജാൻജി സി.ടി. അനാമിക തുടങ്ങിയവർ പ്രസംഗിച്ചു.
Published: 30 Oct 2026, 03:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented