കാൽ നൂറ്റാണ്ടിന്റെഇടവേള
തൃശ്ശൂർ : കള്ളുഷാപ്പിൽ സ്ത്രീകൾ ജോലിചെയ്താലെന്താ കുഴപ്പം? ഒരു പ്രശ്നവുമില്ലെന്ന് നിയമപ്പോരാട്ടത്തിലൂടെ തെളിയിച്ച സോഫി, ഇരിങ്ങാലക്കുട പൊഞ്ഞനം ഷാപ്പിൽ ഞായറാഴ്ച ജോലിക്ക് കയറും. ഭർത്താവ് കുഞ്ഞിപ്പാലു പണിയെടുത്ത അതേ ഷാപ്പിൽ.
സോഫിയുടെ ഭർത്താവ് കിഴുത്താണി കിട്ടൻ വീട്ടിൽ കെ.ജെ. കുഞ്ഞിപ്പാലു 2024 മേയ് 20-നാണ് ഹൃദ്രോഗം ബാധിച്ച് മരിച്ചത്.
സോഫിയുടെ അച്ഛൻ ലൂവിസിന്റെ ജോലിയാണ് കുഞ്ഞിപ്പാലുവിനു കിട്ടിയത്. അച്ഛനും ഭർത്താവും ചെയ്ത േജാലി ആശ്രിതനിയമനമായി കിട്ടണമെന്നാവശ്യപ്പെട്ട് ലൈസൻസിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. 2025 സെപ്റ്റംബർ അഞ്ചുമുതൽ രണ്ടുമാസം കള്ളുഷാപ്പിൽ ജോലികിട്ടിയെങ്കിലും ഒരു തൊഴിലാളിസംഘടനയുടെ എതിർപ്പുകാരണം തുടരാനായില്ല. ശന്പളവും കിട്ടിയില്ല. തുടർന്നാണ് െഎ.എൻ.ടി.യു.സി.യുടെ പിന്തുണയോടെ കോടതിയെ സമീപിച്ചത്.
2002-ലെ അബ്കാരി ചട്ടത്തിന്റെ മറപിടിച്ചാണ് സ്ത്രീകളെ കള്ളുഷാപ്പുകളിൽ ജോലിയിൽ പ്രവേശിപ്പിക്കാതിരുന്നത്. 2002-നുമുൻപ് നിയമനം നേടിയ 500 സ്ത്രീകൾ ഇപ്പോഴും ജോലിയിലുണ്ട്. ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് സോഫിക്ക് നിയമനവഴി തുറന്നത്.
ഇതിനകം അപേക്ഷിച്ച നൂറോളം സ്ത്രീകൾക്കും കള്ളുഷാപ്പുകളിൽ ജോലിലഭിക്കും.
ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായ സോഫി വിവാഹശേഷം ജോലിക്കുപോയിരുന്നില്ല.
സി.എ.യ്ക്ക് പഠിക്കുന്ന എക്സായും പ്ലസ് വൺ പഠിക്കുന്ന ഏന്റണിയുമാണ് മക്കൾ.
Published: 31 Oct 2026, 03:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented