ക്ഷേത്രം ഊരാളന്റെ വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിൽ പോലീസ് കൂട്ടായ്മയിൽ ഏകാദശി വിളക്കാഘോഷം ശനിയാഴ്ച നടക്കുമെന്ന് അസി. പോലീസ് കമ്മിഷണർ സുരേന്ദ്രൻ മങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശ്ശീവേലിക്ക് കക്കാട് രാജപ്പൻ മാരാർ നയിക്കുന്ന മേളമുണ്ടാകും. ഒൻപതരയ്ക്ക് ക്ഷേത്രത്തിനു പുറത്ത് നടപ്പന്തൽമേളവും അദ്ദേഹം നയിക്കും.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പത്തരമുതൽ പോലീസ്‌കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. വൈകീട്ട് സാംസ്കാരികസദസ്സ് എ.ഡി.ജി.പി. പി. വിജയൻ ഉദ്ഘാടനം ചെയ്യും. നോർത്ത്‌സോൺ ഐ.ജി. പുട്ട വിമലാദിത്യ മുഖ്യാതിഥിയാകും. സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് ആമുഖപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ ടെമ്പിൾസ്റ്റേഷൻ സി.ഐ. ജയപ്രദീപ്, പി. രാജു, പി.എസ്. സാബു എന്നിവരും പങ്കെടുത്തു. വ്യാഴാഴ്ച ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വക ഏകാദശിവിളക്കായിരുന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ദീപപ്രഭയിലും വാദ്യപ്രൗഢിയിലും ഗുരുവായൂരപ്പൻ എഴുന്നള്ളി. ഊരാളൻ കുടുംബാംഗങ്ങളെത്തി ചുറ്റുവിളക്ക് തെളിച്ചു.
Published: 30 Oct 2026, 03:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented