വെള്ളറട : കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ ടീം സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കുമായി സൗജന്യമായി ഫുട്‌ബോൾ പരിശീലനം നൽകുന്ന കിക്കോഫ് പദ്ധതിക്കു തുടക്കമായി.

To advertise here,

ലഹരിവിരുദ്ധ കാം​െ​പയ്നിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിൽ മാനസിക-ശാരീരിക മുന്നേറ്റമുണ്ടാക്കുന്നതോടൊപ്പം കായികാഭിരുചിയും വളർത്തുകയാണ് ലക്ഷ്യം.

ആറുമുതൽ 17വരെ പ്രായമുള്ളവർക്കാണ് പരിശീലനം. 30 പേർ ഉൾപ്പെടുന്ന സംഘങ്ങളായി തിരിച്ച് പരിശീലിപ്പിക്കും.

ഗ്രാമപ്പഞ്ചായത്തിലെ 120 കുട്ടികളെയാണ് സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആനാവൂർ സ്‌കൂൾ മൈതാനത്താണ് പരിശീലനം നൽകുന്നത്. പോഷകാഹാരവും സ്‌പോർട്‌സ് കിറ്റും പഞ്ചായത്ത് നൽകും.

കൂടാതെ മറ്റ് സ്‌പോർട്സ്‌ അക്കാദമികൾ സന്ദർശിക്കാനും കുട്ടികൾക്ക് അവസരമൊരുക്കും.