നെരൂൾ : നെരൂളിലെ എൽ. ആൻഡ് ടി. സീവുഡ്സ് റെസിഡെൻസിൽ ഓണാഘോഷം വിവിധ ആഘോഷങ്ങളോടെ നടന്നു. 300-ലധികം താമസക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താമസക്കാരുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. പൂക്കളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് മാവേലിമന്നനെ ഘോഷയാത്രയായി ഹാളിലേക്ക് ആനയിച്ചു.

To advertise here,

സീവുഡ്സ് റെസിഡെൻസിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റുകൂട്ടി. വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ആവേശകരമായ അനുഭവമായി.

ഓണാഘോഷത്തിന്റെ ഭാഗമായി കേരളീയ തറവാട് വീടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സെൽഫി പോയിന്റും ശ്രദ്ധേയമായി. വിഭവസമൃദ്ധമായ ഓണസ്സദ്യയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.