മുംബൈ : മഹാരാഷ്ട്രയിലെ കോസ്റ്റൽ റോഡ് മേൽപ്പാലത്തിൽനിന്ന് ആഡംബര കാർ 75 അടി താഴ്ചയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റൊരു വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ലാലാ ലജ്പത് റായ് കോളേജിന് എതിർവശമുള്ള ലോട്ടസ്‌ജെട്ടിക്ക് സമീപമാണ് അപകടം. മറൈൻഡ്രൈവിൽനിന്ന് ഹാജിഅലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അതിവേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാർ ബാരിക്കേഡ് തകർത്ത് വീഴുകയായിരുന്നുവെന്ന് കോസ്റ്റൽ റോഡ് കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി.‌

To advertise here,

 

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി കാറിലുണ്ടായിരുന്ന നാല് വിദ്യാർഥികളെയും സമീപത്തെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചു. ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17), ആദിത്യ ജകസ്‌നിയ (19) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാൾ (23) തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇവരെല്ലാം അഹമ്മദാബാദ് സ്വദേശികളാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.സൗത്ത് മുംബൈയിലെ മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ നീളമുള്ള എക്സ്‌പ്രസ്‌വേയാണ് മുംബൈ കോസ്റ്റൽ റോഡ്.