ടിന്‍സുകിയ (അസം): രഞ്ജി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമെന്ന റെക്കോഡ് ഇനി അസം - സര്‍വീസസ് രഞ്ജി മത്സരത്തിന്. ടിന്‍സുകിയയിലെ കച്ചുജനി ടിന്‍സുകിയ ഡിസ്ട്രിക്റ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം വെറും 90 ഓവറുകള്‍ മാത്രമാണ് നീണ്ടത്. അസമിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് സര്‍വീസസ് തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അസം ഒന്നാം ഇന്നിങ്‌സില്‍ വെറും 17.2 ഓവറിനുള്ളില്‍ 103 റണ്‍സിന് പുറത്തായി. സര്‍വീസസിന്റെ അര്‍ജുന്‍ ശര്‍മയും മോഹിത് ജംഗ്രയും ഹാട്രിക്ക് നേടി. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരേ ഇന്നിങ്‌സില്‍ രണ്ട് താരങ്ങള്‍ ഹാട്രിക്ക് നേടുന്ന സംഭവവും ഇതാദ്യമായിരുന്നു. അര്‍ജുന്‍ അഞ്ചു വിക്കറ്റും മോഹിത് മൂന്നു വിക്കറ്റും ഒന്നാം ഇന്നിങ്‌സില്‍ വീഴ്ത്തി.
എന്നാല്‍ ഇന്ത്യയുടെ റിയാന്‍ പരാഗിന്റെ ബൗളിങ് മികവില്‍ അസം തിരിച്ചടിച്ചു. വെറും 25 റണ്‍സിന് പരാഗ് അഞ്ചു വിക്കറ്റും രാഹുല്‍ സിങ് നാലു വിക്കറ്റും വീഴ്ത്തിയതോടെ സര്‍വീസസിന്റെ ഒന്നാം ഇന്നിങ്‌സ് 29.2 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു. അഞ്ചു റണ്‍സിന്റെ ലീഡ് നേടാന്‍ സര്‍വീസസിനായി. റിയാന്‍ പരാഗിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്.
പക്ഷേ രണ്ടാം ഇന്നിങ്‌സിലും അസം തകര്‍ന്നടിഞ്ഞു. 29.3 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ഔട്ട്. അര്‍ജുന്‍ ശര്‍മ നാലു വിക്കറ്റ് നേടി. 71 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സര്‍വീസസ് 13.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
മത്സരം നീണ്ടത് 90 ഓവര്‍ മാത്രം. എറിഞ്ഞത് 540 പന്തുകള്‍ മാത്രം. ആദ്യ ദിനം വീണത് 25 വിക്കറ്റുകള്‍. ബാക്കിയുള്ള ഏഴ് വിക്കറ്റുകള്‍ രണ്ടാം ദിനം രാവിലെയും വീണു. അങ്ങനെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകള്‍ എറിഞ്ഞ മത്സരമായി ഇത് മാറി. 1962-ലെ ഡല്‍ഹി - റെയില്‍വേസ് മത്സരത്തിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 547 പന്തുകളാണ് ആ മത്സരം നീണ്ടത്.
2004-05ലെ ഖ്വയ്ദ്-ഇ-അസം ട്രോഫിയില്‍ ഫൈസലാബാദും കറാച്ചി ബ്ലൂസും തമ്മിലുള്ള പോരാട്ടമാണ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ഫസ്റ്റ് ക്ലാസ് മത്സരം. വെറും 85 പന്തുകള്‍ക്കുള്ളിലാണ് മത്സരം തീര്‍ന്നത്.
Content Highlights: Services defeats Assam in the shortest Ranji Trophy match ever, lasting just 90 overs. Arjun Sharma & Mohit Jangra take hat-tricks. Riyan Parag shines with 5 wickets
Published: 26 Oct 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented