ന്യൂഡൽഹി: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തി ജമ്മു കശ്മീർ. സെമിയിൽ ബംഗാളിനെ ആറുവിക്കറ്റിന് കീഴടക്കിയാണ് ജമ്മു കലാശപ്പോരിന് ടിക്കറ്റെടുത്തത്. ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടപ്പെടുത്തി ജമ്മു മറികടന്നു. സ്‌കോർ: ബംഗാൾ - 328,99 ജമ്മു കശ്മീർ - 302, 126/4
രഞ്ജി ട്രോഫിയുടെ 67 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ജമ്മു കശ്മീർ ഫൈനലിലെത്തുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജമ്മു കശ്മീർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതേനാണയത്തിൽ തിരിച്ചടിച്ചാണ് ജമ്മു ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സിൽ 328 റൺസാണ് ബംഗാൾ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരാകട്ടെ 302 റൺസിന് പുറത്തായി. ബംഗാളിനായി എട്ടുവിക്കറ്റെടുത്ത ഷമിയാണ് ജമ്മുവിന് ലീഡ് നിഷേധിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ കളി മാറി.
ജമ്മു കശ്മീരിന്റെ ബൗളർമാർ പിടിമുറുക്കിയപ്പോൾ ബംഗാൾ വെറും 99 റൺസിന് കൂടാരം കയറി. ആക്വിബ് നബി ദാറും സുനിൽ കുമാറും നാല് വീതം വിക്കറ്റെടുത്തു. അതോടെ ജമ്മു കശ്മീരിന്റെ ലക്ഷ്യം 126 റൺസായി മാറി. 12 റൺസിനിടെ ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും കരകയറിയ ടീം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. ഫൈനലിലും ജയം തുടർന്ന് ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. 1959-60 സീസൺ മുതലാണ് ജമ്മു കശ്മീർ രഞ്ജിയിൽ കളിച്ചുതുടങ്ങിയത്.
Content Highlights: Jammu & Kashmir reached their first-ever Ranji Trophy final by defeating Bengal
Published: 18 Feb 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented