തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. 2027-ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിന്റെ ആദ്യപടികൂടിയാണ് മൂന്നുകളികളുടെ പരമ്പര. നമൻ ധിർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ലോകകപ്പിനുമുൻപ് ഇന്ത്യൻ ടീം ഇനി 14 ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. രോഹിത് ശർമ-വിരാട് കോലി എന്നിവർക്കൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വെല്ലുവിളിയുയർത്തുന്ന പരമ്പരയാണിത്.
ലോകകപ്പിനുശേഷം ഇരുവരും വിരമിച്ചേക്കുമെന്ന് വിലയിരുത്തലുള്ളതിനാൽ രോ-കോ സഖ്യത്തിന്റെ കേരളത്തിലെ അവസാന ഏകദിന മത്സരമായിരിക്കും ഞായറാഴ്ചത്തേത്. 12 കളിയിൽ ഇന്ത്യയെ നയിച്ച ഗില്ലിന് ഇതുവരെ ആറുവീതം ജയപരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋതുരാജ് ഗെയയ്ക്‌വാദ്, കെ.എൽ രാഹുൽ, നമൻ ധിർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗൂർണൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.
Content Highlights: India won the toss and chose to bowl first against West Indies in Karyavattom., This 3-match series is part of preparations for the 2027 World Cup., Playing XI includes Rohit Sharma, Virat Kohli, and captain Shubman Gill.
Published: 27 Sept 2026, 01:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented