നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മികച്ച റാങ്കിങ്ങാണ് ഇന്ത്യയെ തുണച്ചത്.

To advertise here,

നേരത്തേ പാകിസ്താനും സെമിയിലേക്ക് മുന്നേറിയിരുന്നു. ഹോങ് കോങ്ങിനെതിരായ മത്സരവും മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താൻ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാൻ ക്വാർട്ടറിലെത്തിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനോട് തോൽക്കുകയും ചെയ്തിരുന്നു. ശ്രീലങ്ക- നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ ക്വാർട്ടർ മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും.

ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ മികച്ച ടീമിനെയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണിനിരത്തുന്നത്. മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവർ ഓപ്പണറുടെ റോളിലുണ്ട്. ഇഷാൻ കിഷൻ, ശ്രേയസ്, തിലക് വർമ എന്നിവർ മിഡിൽ ഓർഡറിൽ ഇറങ്ങും. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗണ്ടർമാർ. രവി ബിഷ്ണോയിയാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ എന്നിവരാണ് പേസർമാർ.