തിരുപ്പൂർ : തിരുപ്പൂർ വസ്ത്രനിർമാണ ക്ലസ്റ്ററിലെ തൊഴിലാളികൾക്ക് കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന ദീപാവലിബോണസ് നൽകണമെന്ന ആവശ്യവുമായി എ.ഐ.ടി.യു.സി. സംഘടനയുടെ വസ്ത്രനിർമാണ തൊഴിലാളി വിഭാഗമായ 'ബനിയൻ ഫാക്ടറി ലേബർ യൂണിയൻ' ഭാരവാഹികളുടെ തിരുപ്പൂരിൽനടന്ന യോഗത്തിൽ ബോണസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ പ്രമേയം പാസാക്കി.
വേതനത്തിന്റെയും ക്ഷാമബത്തയുടെയും ആകെത്തുകയുടെ കുറഞ്ഞത് 8.33 ശതമാനം ബോണസായി ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ട്. എന്നിരുന്നാലും കമ്പനികൾ തങ്ങളുടെ വിറ്റുവരവിനെ അടിസ്ഥാനമാക്കി ബോണസ് നൽകണമെന്നും കഴിഞ്ഞകൊല്ലം 8.33 മുതൽ 32 ശതമാനംവരെ ബോണസ് കമ്പനികൾ നൽകിയിരുന്നെന്നും എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എൻ. ശേഖർ വ്യക്തമാക്കി.
വസ്ത്രനിർമാണ യൂണിറ്റ് ഉടമകൾ കയറ്റുമതി വർധിച്ചതായി അവകാശപ്പെടുന്ന സാഹചര്യത്തിൽ, വർധിച്ചുവരുന്ന വീട്ടുവാടകയും വിലക്കയറ്റവും നേരിടുന്ന തൊഴിലാളികൾക്ക് കൂടുതൽ ബോണസ് നൽകണമെന്നതാണ് തൊഴിൽസംഘടന ഉന്നയിക്കുന്ന ആവശ്യം. ബോണസ് ഉയർത്തിനൽകേണ്ട സാഹചര്യംവരുമ്പോൾ മാത്രം വ്യാപാരം കടുത്ത പ്രതിസന്ധിയിലാണെന്ന് പല കമ്പനികളും നിരത്തുന്ന പതിവ് ന്യായീകരണം ഇത്തവണ ഒഴിവാക്കണം. ദീപാവലിക്ക്
തലേന്നാൾ ബോണസ് വിതരണംചെയ്യുന്ന പതിവ് ഉടമകൾ ഒഴിവാക്കണമെന്നും എ.ഐ.ടി.യു.സി. ആവശ്യപ്പെട്ടു.
'തമിഴക വെട്രി കഴകം' തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനപ്രകാരം, സംസ്ഥാന സർക്കാർ സമഗ്ര തൊഴിൽനയം രൂപവത്കരിക്കണമെന്ന ആവശ്യവും പ്രധാന കാര്യങ്ങളിലൊന്നാണെന്ന് ശേഖർ പറഞ്ഞു.
Published: 20 Oct 2026, 02:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented