കൊപ്പം : രായിരനല്ലൂർ മലയിലേക്കുള്ള ജനത്തിരക്ക് കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗതകുരുക്കിന് ഇടവരുത്തി. പോലീസ് ഗതാഗതനിയന്ത്രണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അടിസ്ഥാനപരമായ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ മലയിലേക്ക് എത്തിയവർ ഉൾപ്പെടെയുളള യാത്രക്കാരും വലഞ്ഞു. ഈ പ്രദേശത്തെ ചെറുറോഡുകളും തിരക്കിലമർന്നു.
മലയിലേക്ക് എത്തിയവരുടെ വാഹനങ്ങൾ എല്ലാം പ്രധാന പാതയോരത്തായിരുന്നു പാർക്ക് ചെയ്തിരുന്നത്. വലിയതോതിൽ ടൂറിസ്റ്റ് ബസുകൾ പാതയോരത്ത് നിർത്തിയിട്ടതോടെ മുൻ വർഷങ്ങളിൽ ഉണ്ടാവാത്തവിധമുളള ഗതാഗതക്കുരുക്കാണ് പാതയിൽ അനുഭവപ്പെട്ടത്. ഈ റൂട്ടിലെ സ്വകാര്യ ബസുകൾക്ക് ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. മലയുടെ ഇരുവശങ്ങളിലൂടെയും വലിയതോതിൽ ആളുകൾ എത്തി. മലയിലേക്കുളള ചെറിയ റോഡുകളും ജനത്തിരക്കിൽ അമർന്നതോടെ വിശ്വാസികൾക്ക് മലയിലേക്ക് പോകാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയായി.
മണിക്കൂറോളം സമയമെടുത്താണ് തിരക്കിന് ശമനമുണ്ടായത്. മലമുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രയിൽ എത്തിക്കുന്നതിലും സമയമെടുത്തു.
മുൻകൂട്ടിയുളള സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടവരുത്തിയതെന്ന വിമർശനവും ഉയർന്നു.
Published: 19 Oct 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented