ആളൂർ : ഒരു പതിറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിൽ ഞെരുങ്ങി കഴിയുന്ന പോലീസ്‌സ്റ്റേഷനായി ആധുനികസൗകര്യങ്ങളോടെ കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നു. പോലീസ്‌സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനായി സ്ഥലം അളന്നുതിരിച്ച് ബോർഡ് സ്ഥാപിച്ചു. താത്‌കാലിക സ്ഥലമെന്ന നിലയ്ക്കാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. മുറികളുടെ വലുപ്പക്കുറവും ഉപയോഗയോഗ്യമല്ലാത്ത സ്ഥലവുമായതിനാൽ തസ്തികയിലുള്ള 43 പേർക്ക് ജോലിചെയ്യാനോ തൊണ്ടിയായി പിടിച്ചെടുത്ത വാഹനങ്ങൾ സംരക്ഷിക്കാനോ സ്ഥലമില്ല.
റെയിൽവേസ്റ്റേഷൻറോഡരികിൽ മഴയും വെയിലുമേറ്റ് തുരുമ്പെടുത്തും പാഴ്‌ച്ചെടികളും വള്ളിച്ചെടികളും പടർന്ന് നശിക്കുന്നതും ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത നൽകിയിരുന്നു. പഞ്ചായത്ത് വിട്ടുനൽകിയ 15 സെന്റിനോടു ചേർന്ന് ജനകീയസമിതി രൂപവത്‌കരിച്ച് നാലുസെന്റ് കൂടി വാങ്ങിനൽകിയിരുന്നു. തുടർന്ന് 2025 നവംബറിൽ സ്ഥലത്തിന്റെ അനുമതിപത്രവും ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. പിന്നീട് ഭൂമിയുടെ പേപ്പർവർക്കുകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഇപ്പോഴത്തെ ഭരണസമിതി സർക്കാരിന് കൈമാറി. ആളൂരിൽ കണ്ടെത്തിയ സ്ഥലത്ത് പോലീസ്‌സ്റ്റേഷൻ നിർമിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. തോമസ് ഉണ്ണിയാടൻ ആഭ്യന്തരമന്ത്രിക്കു നൽകിയ കത്ത് അംഗീകരിച്ച് പോലീസ്‌സ്റ്റേഷൻ ആളൂരിൽ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചെന്നും ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസീസ് പറഞ്ഞു.
Published: 20 Oct 2026, 02:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented