അഗളി : തുന്പപ്പാറ കുടിവെള്ളപദ്ധതിയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ. അഗളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ കുടിവെള്ള അദാലത്തിലാണ് ഇതുസംബന്ധിച്ച പരാതിയുയർന്നത്.
ഗുണഭോക്താക്കളിൽനിന്ന് 10,000 മുതൽ 25,000 രൂപവരെ വാങ്ങിയെന്നും എന്നാൽ കൺസ്യൂമർ നമ്പറിനായി പഞ്ചായത്തിൽ അടക്കേണ്ട 2,500 രൂപപോലും ഇവരുടെ പേരിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തി. പഞ്ചായത്തറിയാതെ 200-ലേറെ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വഞ്ചിക്കപ്പെട്ടവർ പഞ്ചായത്തിൽ നേരിട്ടെത്തി പരാതിനൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കൺസ്യൂമർനമ്പർ അനുവദിക്കുമെന്ന് അദാലത്തിൽ അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് ഷിബുസിറിയക് അറിയിച്ചു. നമ്പർ എടുക്കാൻ തയ്യാറാകാത്തവരുടെ കണക്ഷൻ വിച്ഛേദിക്കും.
തുമ്പപ്പാറയിൽനിന്ന് ദിവസവും 10 ലക്ഷം ലിറ്ററിലധികം വെള്ളം അഗളിയിലെ മെയിൻ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന പദ്ധതിയിൽ ഔദ്യോഗികമായി 2,000 ഗുണഭോക്താക്കളാണുള്ളത്. ഇതനുസരിച്ച് ഒരാൾക്ക് ദിവസം 500 ലിറ്റർ വീതം നൽകാൻ കഴിയും. എന്നാൽ, പലേടത്തും വെള്ളം ലഭിക്കുന്നില്ല. ചിലർ വെള്ളം ദുരുപയോഗം ചെയ്യുന്നതുമൂലമാണെന്ന് ഇതെന്ന് അദാലത്തിൽ വിലയിരുത്തി.
ദുരുപയോഗം തടയാൻ പ്രത്യേക പരിശോധനാ ടീമിനെ നിയോഗിക്കാനും കുറ്റക്കാരുടെ കണക്ഷൻ വിച്ഛേദിക്കാനും ഭരണസമിതി തീരുമാനിച്ചു.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം 70 ലക്ഷം രൂപ കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതായും ഇതിൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അഹാഡ്സ് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഫിൽറ്റർ സംവിധാനം തകർന്നത് പുനഃസ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കും.
Published: 19 Oct 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented