ലക്കിടി : കിള്ളിക്കുറുശ്ശി മഹാദേവക്ഷേത്രത്തിൽ 13 ദിവസം നീണ്ടുനിൽക്കുന്ന നിറമാല ആഘോഷ പരിപാടികൾ തുടങ്ങി.

To advertise here,

ഞായറാഴ്ചരാവിലെ ക്ഷേത്രംതന്ത്രി മണികണ്ഠൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽപൂജകൾ, നവകം, പഞ്ചഗവ്യം എന്നിവയുണ്ടായി.

വൈകീട്ട് മംഗലം രവി, സദനം വിനോദ്, കിള്ളിക്കുറുശ്ശിമംഗലം കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ കേളി, മംഗലം ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ കൊമ്പ് പറ്റ്, ചുറ്റുവിളക്ക് തുടർന്ന് വരദ ശ്രീകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതക്കച്ചേരി എന്നിവയുണ്ടായി.

സോപാനസംഗീതം, നൃത്തപരിപാടി, ഓട്ടൻതുള്ളൽ, തിരുവാതിരക്കളി, ഭക്തിഗാനാർച്ചന, കൂടിയാട്ടം, വയലിൻകച്ചേരി, കഥകളി, പഞ്ചാരിമേളം, പാഠകം എന്നീ പരിപാടികൾ വിവിധ ദിവസങ്ങളിൽ വേദിയിലെത്തും.

സമാപനദിവസമായ 30-ന് രാവിലെ വിശേഷാൽപൂജകൾ, കളഭം, വൈകീട്ട് ചുറ്റുവിളക്ക്, നാദസ്വരം, തുടർന്ന് പാണ്ടത്തിൽ ഗോവിന്ദൻനായർ സ്മാരക ക്ഷേത്രകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയുണ്ടാകും.