തിരുവില്വാമല : വിലാദ്രിനാഥക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ പ്രത്യേക പൂജകൾ നടക്കും. വിജയദശമിദിനമായ ബുധനാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം 8.30 മുതൽ എഴുത്തിനിരുത്തൽ നടക്കും.

To advertise here,

തിരുവില്വാമല : കൊച്ചുപറക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ നവരാത്രിസംഗീതോത്സവം, വൈകീട്ട് 5.30-ന് സാഷ്ടാംഗം പുരസ്കാരം സമരർപ്പണം എന്നിവ നടക്കും. തുടർന്ന് അയ്യപ്പചരിതം തോൽപ്പാവക്കൂത്ത്, കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും. ബുധനാഴ്ച കാലത്ത് ഏഴു മുതൽ എഴുത്തിനിരുത്ത്, പുസ്തകമെടുക്കൽ, വാഹനപൂജ, പ്രസാദഊട്ട് എന്നിവയുണ്ടാകും.

പഴയന്നൂർ : ഭഗവതീക്ഷേത്രത്തിൽ ഓട്ടോ ഡ്രൈവർമാരുടെ നവരാത്രിവിളക്കാഘോഷം ബുധനാഴ്ച നടക്കും. രാവിലെ 11-ന് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ പ്രസാദഊട്ട് വൈകുന്നേരം 4-ന് പഴയന്നൂർ ശിവപാർവതി കൈകൊട്ടിക്കളിസംഘം അവതരിപ്പിക്കുന്ന റോഡ്ഷോ, 5.30-ന് 10,000 ദീപംതെളിയിക്കൽ, ദീപാരാധന, 7.30- ന് നൃത്തം എന്നിവയുണ്ടാകും.

തിരുവില്വാമല : പറക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച വൈകീട്ട് നൃത്തം, ബുധനാഴ്ച രാവിലെ പൂജയെടുക്കൽ, പഞ്ചവാദ്യം, വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

മായന്നൂർ : കൂട്ടിൽമുക്ക് മൂലമണ്ണൂർ ശ്രീദുർഗാദേവി-മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേവീ ഭാഗവതയജ്ഞം ചൊവ്വാഴ്ച സമാപിക്കും. വടക്കഞ്ചേരി തുളസി ബാലകൃഷ്ണനാണ് യജ്ഞാചാര്യ. ബുധനാഴ്ച ക്ഷേത്രത്തിൽ വിജയദശമിയാഘോഷവും എഴുത്തിനിരുത്തലും നടക്കും.

തിരുവില്വാമല : പാമ്പാടി പാമ്പുംകാവിൽ ബുധനാഴ്ച വിജയദശമിയാഘോഷത്തിന്റെ ഭാഗമായി ഗാനരചയിതാവ് ഹരി ഏറ്റുമാനൂർ കുട്ടികളെ എഴുത്തിനിരുത്തും. എഴുത്തിനിരുത്തിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണം.ഫോൺ: 9446234952.

തിരുവില്വാമല : പാമ്പാടി മന്ദം ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച വിജയദശമിയാഘോഷം നടക്കും. രാവിലെ 6-ന് സോപാനസംഗീതം, പൂജയെടുപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും.

പഴയന്നൂർ : കുന്നത്തറ മാരിയമ്മൻക്ഷേത്രത്തിൽ നവരാത്രിപൂജയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 6.30 മുതൽ വാഹനപൂജ, 8.15-ന് സരസ്വതിപൂജ, എഴുത്തിനിരുത്തൽ, പുസ്തകമെടുപ്പ്. തുടർന്ന് ക്ഷേത്രത്തിൽ പഞ്ചാരിമേളം അഭ്യസിച്ചുവരുന്ന കലാകാരന്മാരുടെ പഞ്ചാരിമേളം, പ്രസാദവിതരണം എന്നിവയുണ്ടാകും.

ചേലക്കര : നവരാത്രിആഘോഷങ്ങളുടെ ഭാഗമായി ചേലക്കര ഗ്രാമം നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ,മഹാശ്രീചക്രപൂജ,എഴുത്തിനിരുത്തൽ,പ്രഹ്ളാദ പൂജ, വിദ്യാഗോപാലപൂജ, ധന്വന്തരി ഹോമം, നവഗ്രഹഹോമം, മാംഗല്യപൂജ, കുട്ടികളുടെ ദ്വാദശി വിളക്ക്,അഷ്ടദ്രവ്യമഹാഗണപതി ഹോമം,ഉദയാസ്തമന പൂജ, കളഭാഭിഷേകം,രഥം എഴുന്നളളിപ്പ്, നടപ്പുര പഞ്ചവാദ്യം,നൃത്ത നൃത്ത്യങ്ങൾ എന്നിവ ഉണ്ടാകും. എഴുത്തിനിരുത്തൽ ചടങ്ങിന് ക്ഷേത്രം തന്ത്രി ഈക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് ആചാര്യനാകും. ഫോൺ: 9497349332.

ചേലക്കര : വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രത്തിൽ ദിവസേന വിശേഷാൽ പൂജകൾ,ദീപാരാധന,ചുറ്റുവിളക്ക്,പ്രസാദവിതരണം എന്നിവ നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിന് സുജാത വാര്യം ആചാര്യയാകും. ഫോൺ: 9449481628.

ചേലക്കര : അന്തിമഹാകാളൻ കാവിൽ ദിവസേന വിശേഷാൽ പൂജകൾ,ദീപാരാധന,ചുറ്റുവിളക്ക്,പ്രസാദവിതരണം എന്നിവ നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിന് ജയൻ വാര്യർ നവനന്ദനം ആചാര്യനാകും. ഫോൺ: 9847260401

ചേലക്കര : ചേലക്കര ശ്രീമാരിയമ്മൻ കോവിലിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി വിശേഷാൽ പൂജകൾ, കോവിലിൽ പുസ്തകപൂജവെപ്പ്,എഴുത്തിനിരുത്തൽ,വാഹനപൂജ,ദീപാരാധ,മേളം,പ്രസാദവിതരണം എന്നിവ നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിന് ഡോ.സതീഷ് പരമേശ്വരൻ ആചാര്യനാകും. ഫോൺ: 70259 02198.

ചേലക്കര : വെങ്ങാനെല്ലൂർ എരുപുരത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാൽ പൂജകൾ,മേളം,ദീപാരാധന,പ്രസാദവിതരണം,വിദ്യാഗോപാലർച്ചന,നൃത്തസന്ധ്യ, നാരായണീയ പാരായണം,നാദസ്വരം,ഭജന എന്നിവയുമുണ്ടാകും.

ചേലക്കര : തോന്നൂർക്കര കുറ്റിക്കാട്ട് ഗണപതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാൽ പൂജകൾ,ചുറ്റുവിളക്ക്,ദീപാരാധന,പഞ്ചവാദ്യം എന്നിവ നടക്കും. വിജയദശമി നാളിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

പാഞ്ഞാൾ : കിള്ളിമംഗലം പളുങ്കിൽ ശിവനാരായണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ ,ദീപാരാധന,ചുറ്റുവിളക്ക്, പ്രസാദവിതരണം,വിജയദശമി നാളിൽ എഴുത്തിനിരുത്തൽ,വിദ്യാഗോപാലപൂജ,വാഹനപൂജ എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി റാംകുശ് തൃപാഠി മുഖ്യകാർമ്മികത്വം വഹിക്കും. ഫോൺ: 9207061033.

പാഞ്ഞാൾ : കിള്ളിമംഗലം പരപ്പറ്റ ശിക്ഷേത്രത്തിൽ ദിവസേന വിശേഷാൽ പൂജകൾ,ദീപാരാധന എന്നിവ നടക്കും. നവരാത്രിയുടെ ഭാഗമായി കലാപരിപാടികളും ഉണ്ടാകും. വിജയദശമി നാളിൽ എഴുത്തിനുരുത്തൽ,വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിന് അധ്യാപകൻ ശ്രീകാന്ത്് പൂവത്തിങ്കൽ ആചാര്യനാകും. ഫോൺ:

പാഞ്ഞാൾ : ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദിവസേന വിശേഷാൽ പൂജകൾ,പുസ്തക പൂജ,ദീപാരാധന,ചുറ്റുവിളക്ക്,പ്രസാദവിതരണം എന്നിവനടക്കും.