ചിറ്റൂർ : ചിറ്റൂർമേഖലയിൽ ഭൂരിപക്ഷം പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലെടുക്കുന്നതിന് മില്ലുടമകളെ നിശ്ചയിക്കാത്തതിൽ ആശങ്കയിലായി കർഷകർ. സാധരണയായി കൊയ്ത്ത് പകുതിയാകുമ്പോൾത്തന്നെ മില്ലുടമകളെ നിശ്ചയിക്കാറുണ്ട്. ഇത്തവണ കൊയ്ത്ത് അറുപതുശതമാനത്തോളം കഴിഞ്ഞിട്ടും നടപടിയില്ല. നെല്ലുണക്കി ചാക്കിലാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുമാസമായി.
സാധാരണ കൊയ്ത്തുകഴിഞ്ഞാൽ സപ്ലൈകോ നിശ്ചയിക്കുന്ന ജീവനക്കാർ ഉണക്കി ചാക്കിലാക്കി വെച്ചിരിക്കുന്ന നെല്ലിന്റെ കണക്കെടുത്ത് മഞ്ഞക്കാർഡ് തരുമായിരുന്നു. ഇതിനുപുറമേ മില്ലുടമകളുടെ ഏജന്റുമാർ നെല്ലിന്റെ ഗുണമേൻമ പരിശോധിക്കാറുണ്ട്. ഇത്തവണ ഇതൊന്നും നടന്നിട്ടില്ല.
ഇപ്പോൾ കൊയ്തനെല്ല് എടുത്തില്ലെങ്കിൽ കൊയ്ത്ത് പൂർണമാകുമ്പോൾ നെല്ലെടുപ്പ് താളംതെറ്റും. ലോറികളുടെ കുറവ്, കയറ്റുതൊഴിലാളികളുടെ ക്ഷാമം ഇവമൂലം നെല്ലെടുപ്പ് നീളാൻ സാധ്യതയുണ്ട്, അത് കർഷകരെ ദുരിതത്തിലാക്കും.
ഇപ്പോൾ കൊയ്തനെല്ല് ചാക്കിലാക്കി കളങ്ങളിലും വീടുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭരണംനീണ്ടാൽ ചാക്കിന്റെ അടിയിലുള്ള നെല്ലിന് നിറവ്യത്യാസം വരും. ഇതുമൂലം ഒരുചാക്കിന് രണ്ടുകിലോ കുറച്ചേ ഏജന്റുമാർ നെല്ലെടുക്കൂ.
ഇത് കർഷകർക്ക് നഷ്ടംവരുത്തുന്ന ഒന്നാണ്. ഇതുമൂലം ചെറുകിട കർഷകരാണ് കൂടുതലും പ്രതിസന്ധിയിലാകുന്നത്. ഇവരിൽ പലർക്കും നെല്ല് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ മറ്റു കർഷകരുടെ കളത്തിൽ സൂക്ഷിക്കേണ്ടി വരുന്നു.
ചിറ്റൂർമേഖലയിൽ ഉടനെ നെല്ലുസംഭരണം നടത്തുമെന്നും മില്ലുടമകളെ ഉടനെ നിശ്ചയിക്കുമെന്നുംസപ്ലൈകോ അധികൃതർ അറിയിച്ചു.
Published: 20 Oct 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented