വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഭരണം അവസാനിപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ പൂർണമായ ഉത്തരവാദിത്വം ഖമേനിയ്ക്കാണെന്നും ട്രംപ് ആരോപിച്ചു.

To advertise here,

"ഇറാനിൽ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിത്," ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്നുള്ള ശത്രുതാപരമായ പോസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. സമീപകാല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് യുഎസ് പ്രസിഡന്റാണ് ഉത്തരവാദിയെന്നാണ് ഖമേനി പോസ്റ്റുകളിൽ ആരോപിച്ചിരിക്കുന്നത്. ഇറാനിലുടനീളം ആഴ്ചകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾ ഒരു പരിധി വരെ കെട്ടടങ്ങിയെങ്കിലും ട്രംപിന്റെ ഈ പരാമർശം ഭരണമാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ആഹ്വാനമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇറാനിൽ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

ഇറാനിലെ രക്തച്ചൊരിച്ചിലിനും അസ്ഥിരതയ്ക്കും ട്രംപാണ് ഉത്തരവാദിയെന്ന് ഖമേനി ആരോപിക്കുന്നു."ഇറാനിയൻ രാഷ്ട്രത്തിന് വരുത്തിയ ജീവഹാനികൾക്കും നാശനഷ്ടങ്ങൾക്കും നിന്ദയ്ക്കും യുഎസ് പ്രസിഡന്റിന്റാണ് കുറ്റക്കാരൻ," ഖാമേനി കുറിച്ചു. വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കലഹങ്ങൾക്ക് പിന്നിൽ യുഎസും ഇസ്രയേലും ആണെന്നും ഖാമേനി ആരോപിച്ചിരുന്നു.

2025 ഡിസംബർ 28-ന് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇറാനിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഖമേനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം വ്യാപകമാകുകയും ചെയ്തു. ട്രംപ് പലപ്പോഴും ഇടപെടൽ ഭീഷണി മുഴക്കിയിട്ടുണ്ട്, പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റിയാൽ വളരെ ശക്തമായ നടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ ഇറാൻ ഭരണകൂടം നേതാക്കൾ കൂട്ടക്കൊല പിൻവലിച്ചതിന് ട്രംപ് അവരെ അഭിനന്ദിക്കുകയും ചെയ്തു.