
ന്യൂഡൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ വച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് തീവ്ര മതാശയങ്ങൾക്ക് അടിമപ്പെട്ടിരുന്നതായി ആരോപണം. ഇയാൾ അക്രമത്തിന് മുമ്പ് ജൂതന്മാരെ വധിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇയാൾ ആത്മഹത്യയ്ക്ക് തയാറായി വന്ന വ്യക്തിയാണെന്നും തന്നെ വധിക്കാൻ വിമാനത്തിലെ യാത്രക്കാരോടും ക്രൂ അംഗങ്ങളോടും ഇയാൾ ആവശ്യപ്പെട്ടതായും ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂതന്മാരെ കൊല്ലുന്നതടക്കമുള്ള തീവ്ര മതാശയങ്ങൾക്ക് അക്രമി അടിമപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥൻ ആരോപിച്ചു.
ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വധിക്കാനും വിമാനം താഴേക്ക് കൂപ്പുകുത്തിച്ച് വൻ ദുരന്തമുണ്ടാക്കാനും ശ്രമിച്ച സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോ അതോ ഇറാൻ ഉൾപ്പെടെയുള്ള ഏതെങ്കിലും വിദേശശക്തികളുടെ പങ്കുണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ സ്മിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രതിസന്ധിക്കിടയിലും ധൈര്യത്തോടെയും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവോടെയും പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ച മച്ഛാറിനെ മോദി അഭിനന്ദിച്ചു. മച്ഛാറിന്റെ ധൈര്യം രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിക്കുകയും ചെയ്തു.
Content Highlights: An Omani co-pilot attempted to crash a Flydubai flight from Dubai to Tel Aviv by attacking Indian-origin Captain Smith Machhar., The attacker was allegedly influenced by extremist religious ideologies and shared posts about killing Jews., Israeli officials and Prime Minister Benjamin Netanyahu suggested potential terrorist motives or foreign involvement., Prime Minister Narendra Modi spoke over the phone with injured Captain Smith Machhar, praising his bravery and quick thinking that saved numerous lives.
Published: 02 Oct 2026, 03:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented