
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹപണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടും. ഇ.ഡി. ഓഫീസിൽ നടപടികൾ തുടങ്ങി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായാണിത്. നേരത്തേ വീണയുൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടിയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു.
എക്സാലോജിക് സൊലൂഷൻസ് ഡയറക്ടറായ ടി. വീണയുടെ പേരിൽ ഫ്ളാറ്റ് ഉണ്ടെന്നാണ് ഇ.ഡി. കണ്ടെത്തൽ. ഇതെവിടെയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. രണ്ടുമാസം മുൻപ് ഇ.ഡി. ഉദ്യോഗസ്ഥസംഘം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി വില്ലേജിൽ പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റ് സ്ഥലം ഉണ്ടെന്നാണ് കണ്ടെത്തൽ. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. സംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലാണെന്നാണ് സൂചന. ഈ സ്വത്തിന്റെയെല്ലാം മൂല്യം നിർണയിച്ചുകഴിഞ്ഞു.
ഇ.ഡി. മരവിപ്പിച്ച സ്വത്തിൽ വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ 15.57 ലക്ഷവും എക്‌സാലോജിക്കിന്റെ 27,585 രൂപയുമുണ്ട്. സി.എം.ആർ.എൽ. സ്ഥാപക എം.ഡി. ശശിധരൻ കർത്തയുടെ 11.70 കോടിയുമുണ്ട്. കഴിഞ്ഞയാഴ്ച സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങളും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതും മരവിപ്പിച്ചിട്ടുണ്ട്. കണ്ടുകെട്ടലിന് ഇ.ഡി. ഉന്നതരുടെ അനുമതിക്കായി അതിവേഗമാണ് ഫയൽ നീക്കങ്ങൾ.
Content Highlights: Enforcement Directorate (ED) initiates steps to attach properties belonging to Veena Vijayan., Action comes ahead of filing a chargesheet in the CMRL-Exalogic suspicious financial transaction case., Properties including a flat, land in Kannur, and bank accounts of Exalogic and Lacker India were previously frozen., Gold ornaments weighing over a kilogram were also seized from a bank locker linked to PA Mohammed Riyas's friend.
Published: 21 Sept 2026, 04:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented