
പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. 24-ന് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ അന്തമാൻ കടലിൽ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.
22-ന് അത് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 23-ന് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡിഷയുടെ തെക്കും തീരത്ത് എത്തും. ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ 2026-ലെ ആദ്യ ചുഴലിക്കാറ്റാവുമിത്. ചുഴലിക്കാറ്റായാൽ ‘അർണബ്’ എന്ന പേരിൽ അറിയപ്പെടും. ബംഗ്ലാദേശ് നൽകിയ പേരാണിത്. സമുദ്രം എന്നാണ് അർഥം.
ന്യൂനമർദത്തിന്റെ തുടക്കത്തിലും അത് കരയിലേക്ക് എത്തുമ്പോഴുമാണ് കേരളത്തിൽ മഴ ശക്തമാവുക. 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി.
Content Highlights: Heavy rain is expected to intensify in Kerala starting from the 24th., A low-pressure system in the North Andaman Sea is set to become a cyclone named 'Arnab', the first of 2026., Yellow alerts have been issued for Kozhikode, Kannur, and Kasaragod districts on the 24th.
Published: 21 Sept 2026, 03:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented