മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്

കോഴിക്കോട്: വടകരയ്ക്കടുത്ത് ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻതീപ്പിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 08:30-ഓടെയാണ് കെട്ടിടത്തിൽനിന്നും പുക ഉയരുന്നത് കണ്ടത്. അപ്പോഴേക്കും കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നു.
ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിക്കുന്നുണ്ട്.
വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീർന്നു. മറ്റ് സ്ഥലങ്ങളിൽനിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ ഓർക്കാട്ടേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Content Highlights: Fire broke out around 8:30 pm at a three-storey building opposite Eramala Cooperative Bank in Orkatteri, Kozhikode. All establishments in the building were affected, while Fire and Rescue units worked to control the blaze.
Published: 08 Oct 2026, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented