ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 360-ന് മുകളിലാണ്. 

To advertise here,

ആർ.കെ പുരം, ആനന്ദ് വിഹാർ തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്.395 മുകളിലാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

വായു​ഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100 വരെയുള്ളവയും തൃപ്തികരമാണ്. 101 മുതൽ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400-നു മുകളിൽ കടക്കുന്നതോടെ ​ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ​ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കും. 

നഗരത്തിലെ 40 നിരീക്ഷണ കേന്ദ്രങ്ങളിലും വായു മലിനീകരണ സൂചിക ഗുരുതരമായ അവസ്ഥയിലാണ്. ഒക്ടോബര്‍ 14 ന് തന്നെ തലസ്ഥാനത്ത് പടക്കമുള്‍പ്പടെയുള്ളവയുടെ ഉത്പാദനവും വില്‍പനയും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്നാണ് ആളുകള്‍ പടക്കം പൊട്ടിച്ചത്.

രാജ്യതലസ്ഥാനത്ത് ദിപാവലി ദിവസ്സം പടക്കം പൊട്ടിക്കുന്നത് തടയാനായി  ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി 377 ടീമുകളെ നിയമിച്ചിരുന്നു. 2023  ദിപാവലി ദിവസ്സത്തില്‍ കഴിഞ്ഞ വര്‍ഷം എട്ടു വര്‍ഷത്തിനിടെ വായു ഗുണനിലവാര സൂചിക ഏറ്റലും താഴ്ന്ന അളവില്‍ രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു . 218 എ.ക്യു.ഐ ആണ് ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ദിപാവലി ആഘോഷിച്ചതിന് ശേഷമുള്ള ദിവസ്സം രേഖപ്പെടുത്തിയ. ദീപാവലി ആഘോഷങ്ങൾക്കുശേഷം മഴപെയ്തത് ഇതിന് കാരണമായിരുന്നു.