വിലകൂടിയ കാറുകള്‍ ചെറിയ വിലയ്ക്ക് പൊളിച്ചുകൊടുക്കുന്നതിനു പകരം സര്‍ക്കാര്‍സഹായത്തോടെ ഇവിയാക്കി മാറ്റാനാകും.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വെല്ലുവിളിയാകുമ്പോൾ വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കാൻ പുതുവഴി തേടി ഡൽഹി സർക്കാർ. കാലപ്പഴക്കംചെന്ന വാഹനങ്ങളുടെ എൻജിൻ 'ഇവി' (വൈദ്യുതവാഹനം) ആക്കാൻ ഇൻസെന്റീവ് നൽകുന്ന പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്.
പുതുക്കിപ്പണിയുന്ന ഓരോ വാഹനത്തിനും 50,000 രൂപവീതം ഇൻസെന്റീവ് നൽകാനാണ് ആലോചന. ആദ്യം പണിയുന്ന ആയിരം വാഹനങ്ങൾക്കാകും ആനുകൂല്യം. പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അന്തിമതീരുമാനം പിന്നീടുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. മലിനീകരണം കുറയ്ക്കാനായി വൈദ്യുതവാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർനയത്തിന്റെ ഭാഗമാണ് പുതിയ നീക്കം. നേരത്തേ എഎപി സർക്കാരും വാഹനങ്ങൾ ഇവിയാക്കി മാറ്റാൻ പദ്ധതി പരിഗണിച്ചെങ്കിലും ചെലവ് കൂടുതലാണെന്ന വിലയിരുത്തലിൽ മുന്നോട്ടുനീങ്ങിയില്ല.
വിലകൂടിയ കാറുകൾ ചെറിയ വിലയ്ക്ക് പൊളിച്ചുകൊടുക്കുന്നതിനു പകരം സർക്കാർസഹായത്തോടെ ഇവിയാക്കി മാറ്റാനാകും. ഡൽഹി എൻസിആർ മേഖലയിൽ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമാണ് വിലക്കുള്ളത്.
Content Highlights: Delhi govt considers converting old petrol/diesel vehicles to EVs with a Rs 50,000 incentive for the first 1000 cars. Combat air pollution effectively
Published: 06 Jan 2026, 08:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented