ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ദീപാവലി പോസ്റ്റിനെതിരേ കടുത്ത വിമര്‍ശനം. ദീപാവലി ആശംസ നേര്‍ന്നുകൊണ്ട് തിങ്കളാഴ്ച പങ്കുവെച്ച പോസ്റ്റിനെതിരേയാണ് സമൂഹത്തിന്റെ വിവിധ കോണില്‍നിന്നുള്ളവര്‍ രംഗത്തെത്തിയത്. മനസ്സാക്ഷിയില്ലാത്തതാണ് സംവിധായകന്റെ പരാമര്‍ശമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
'ഇന്ത്യയില്‍ ഒരുദിവസമാണെങ്കില്‍ ഗാസയില്‍ എന്നും ദീപാവലിയാണ്', എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ എക്‌സ് പോസ്റ്റ്. പോസ്റ്റിനെതിരേ രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി, ബോളിവുഡ് തിരക്കഥാ കൃത്ത് ദറാബ് ഫറൂഖി അടക്കം നിരവധിപ്പേര്‍ രംഗത്തെത്തി. ആഘോഷത്തെ യുദ്ധക്കുറ്റവുമായി താരതമ്യംചെയ്യുന്നത് ഔചിത്യമില്ലായ്മാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
'ദീപാവലി ആഘോഷത്തെ ഗാസയിലെ യുദ്ധക്കുറ്റങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. ഏതായാലും, നമുക്കിടയിലുള്ള 'പ്രശസ്തരും' എന്നാല്‍ വിദ്വേഷികളുമായവരെ തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നമ്മെ സഹായിച്ചു. ഒരാളെ ഇത്രയധികം വിദ്വേഷിയാക്കുന്നത് എന്താണെന്ന് എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല, അതിന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല', എന്നായിരുന്നു പ്രിയങ്കാ ചതുര്‍വേദിയുടെ പോസ്റ്റ്. രാംഗോപാല്‍ വര്‍മയുടെ പ്രസ്താവനയ്‌ക്കെതിരേ സാമൂഹികമാധ്യമ ഉപയോക്താക്കളും വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
Content Highlights: Filmmaker Ram Gopal Varma`s controversial Diwali post comparing India`s celebrations to Gaza`s situation has drawn sharp criticism from politicians and the public
Published: 22 Oct 2025, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented