3.35 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഫര്‍ഹാന്‍ ആക്തര്‍, മെഴ്‌സിഡീസ് മെയ്ബ ജിഎല്‍എസ് 600 | Photo: Facebook
മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മെയ്ബ മോഡലുകളില്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച മോഡല്‍ മെയ്ബ ജിഎല്‍എസ് 600 എന്ന എസ്‌യുവിക്കാണ്. 2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ മോഡല്‍ ഇന്ന് നിരവധി താരങ്ങളുടെ ഗ്യാരേജിലെ സാന്നിധ്യമാണ്. മെയ്ബ ജിഎല്‍എസ് 600 ഉടമകളായ താരങ്ങളുടെ പട്ടികയിലേക്ക് ബോളിവുഡ് താരമായ ഫര്‍ഹാന്‍ അക്തര്‍ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ദീപാവലിയുടെ ഭാഗമായാണ് അദ്ദേഹം മെഴ്‌സിഡീസിന്റെ ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
മെഴ്‌സിഡീസ് വാഹനനിരയിലെ ഏറ്റവും പോപ്പുലര്‍ മോഡലാണ് ഈ മെയ്ബ എസ്‌യുവി 2024-ലാണ് ആദ്യ മുഖംമിനുക്കല്‍ നടത്തിയത്. 3.35 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബ്ലാക്ക്, സില്‍വര്‍ മെറ്റാലിക്, പോളാര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് മുഖംമിനുക്കിയ മെയ്ബ ജി.എല്‍.എസ്. 600 നിരത്തുകളില്‍ എത്തുന്നത്.
എഎംജിയില്‍ നിന്നെടുത്ത 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് മെയ്ബ ജിഎല്‍എസ്.600-ന് കരുത്തേകുന്നത്. ഇത് 557 ബിഎച്ച്പി. പവറും 770 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതായത് മുന്‍ മോഡലിനെക്കാള്‍ 40 എന്‍എം ടോര്‍ക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ 22 ബിഎച്ച്പി. പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം മെഴ്സിഡീസിന്റെ ഫോര്‍മാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്.
ആഡംബരം എടുത്ത് കാട്ടുന്ന ഡീസൈനും ഫീച്ചറുകളുമാണ് മെയ്ബ മോഡലിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. മെയ്ബ ഗ്രില്ല് തന്നെ ആഡംബരത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. ഇതിനൊപ്പം മെയ്ബയ്ക്ക് മാത്രമായി നല്‍കുന്ന ഹെഡ്‌ലാമ്പ്, ടെയ്ല്‍പൈപ്പ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ടെയ്ല്‍ലാമ്പ്, മള്‍ട്ടി സ്പോക്ക് 23 ഇഞ്ച് മെയ്ബ വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ സവിശേഷതകള്‍.
മെഴ്‌സിഡീസ് സ്റ്റിയറിങ് വീല്‍, എസി വെന്റുകള്‍, വെന്റിലേറ്റഡ് സംവിധാനത്തിനൊപ്പം മസാജ് സൗകര്യവുമുള്ള റിയര്‍ ബെഞ്ച് സീറ്റ്, ഉപയോക്താക്കളുടെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാവുന്ന അപ്ഹോള്‍സ്ട്രി, ബ്രൗണ്‍ ഓപ്പണ്‍-പോര്‍ വാല്‍നട്ട് വുഡ് ട്രിം, ആന്ത്രാസൈറ്റ് ഓപ്പണ്‍-പോര്‍ ഓക്ക് വുഡ് ട്രിം എന്നീ രണ്ട് ഫീനിഷിങ്ങിലാണ് ഡാഷ്ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഹാന്‍ഡ് ജെസ്റ്റര്‍ സെലക്ടീവ് കമാന്‍ഡ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ നല്‍കുന്ന എംബിയുഎക്സ് സോഫ്റ്റ്വെയറാണ് ഇതിലുള്ളത്. 3ഡി സൗണ്ട് സിസ്റ്റം, ലെവല്‍-2 അഡാസ്, മെയ്ബ ആംബിയന്റ് ലൈറ്റിങ്, എക്സ്റ്റെന്റബിള്‍ ലെഗ്റെസ്റ്റ്, പിന്നില്‍ 11.6 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള രണ്ട് സ്‌ക്രീനുകള്‍ തുടങ്ങി ശ്രദ്ധേയമായ നിരവധി ഫീച്ചറുകള്‍ വേറെയും ഈ വാഹനത്തിലുണ്ട്.
Content Highlights: Bollywood star Farhan Akhtar celebrates Diwali by adding the luxurious Mercedes-Maybach GLS 600 SUV to his collection. Discover its features and celebrity appeal.
Published: 23 Oct 2025, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented