ഏതാനും ദിവസങ്ങൾക്കുമുൻപ് ഗലാട്ട ഒരു അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴാണ് പാർത്ഥിപൻ വിമർശനമുന്നയിച്ചത്.

നടി തൃഷയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ. ഒരു അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് തൃഷ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ട് അദ്ദേഹം വിമർശിച്ചത്. ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കേ തൃഷയ്ക്കൊപ്പം വിജയ് വിവാഹവിരുന്നിനെത്തിയത് വിവാദമായിട്ടുണ്ട്. ഈയവസരത്തിലാണ് പാർത്ഥിപൻ പൊതുവേദിയിൽ വിമർശനമുന്നയിച്ചത്.
പാർത്ഥിപനും തൃഷയും അടുത്തിടെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കുന്ദവ, ചിന്ന പഴുവേട്ടരായർ എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം തൃഷയും പാർത്ഥിപനും വേഷമിട്ടത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഗലാട്ട ഒരു അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴാണ് പാർത്ഥിപൻ വിമർശനമുന്നയിച്ചത്.
"ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്" എന്നാണ് പാർത്ഥിപൻ പ്രതികരിച്ചത്. വീഡിയോ വൈറലായതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. പാർത്ഥിപൻ 2004-ൽ വിവാഹമോചനം നേടിയതായി ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ മുൻ ഭാര്യയുമായി അദ്ദേഹം ഇപ്പോഴും നല്ല ബന്ധം തുടരുന്നുവെന്ന് മറ്റൊരുവിഭാഗം ഓർമിപ്പിച്ചു.
ശനിയാഴ്ച ടിവികെ നടത്തിയ വനിതാ ദിന പരിപാടിയിൽ വിജയ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ. ഇതിനേയും പാർത്ഥിപൻ പരോക്ഷമായി വിമർശിച്ചിരുന്നു.
"ഇത് ഒരുപാട് വിലപ്പെട്ടതാണ്! കാരണം സ്ത്രീ മറ്റൊരു ഭൂമിയാണ്. നാം ഭൂമിയെ ഭൂമാദേവി എന്ന് വിളിക്കുന്നു. ഭൂമിയെ ഒരു പുരുഷൻ്റെ പേരിൽ നാം വിളിക്കുന്നില്ല. ആരായിരുന്നാലും, അവൻ ഒരു സ്ത്രീയിൽ നിന്നാണ് ജനിക്കുന്നത്, ശിവൻ ആണെങ്കിൽ പോലും, അദ്ദേഹത്തിൻ്റെ ശക്തി ഒരു സ്ത്രീയാണ്! വനിതാ ദിനാശംസകൾ!" ഇതായിരുന്നു പാർത്ഥിപൻ കഴിഞ്ഞദിവസം കുറിച്ചത്.
സമാനരീതിയിലുള്ള ഒരു പ്രതികരണം നടനും സംവിധായകനുമായ സമുദ്രക്കനിയും അടുത്തിടെ വിജയ്ക്കെതിരെ നടത്തിയിരുന്നു. എല്ലാം നന്നായി നടക്കുകയായിരുന്നു. പക്ഷേ പാർട്ടിക്കാർ പോലും ഇതിനോട് യോജിക്കുന്നില്ല എന്നാണ് സമുദ്രക്കനി പറഞ്ഞത്. സംവിധായകൻ ബാലയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണിപ്പോൾ പാർത്ഥിപന്റെ വീഡിയോയും സോഷ്യൽ മീഡിയാ പോസ്റ്റും വാർത്തകളിൽ ഇടംപിടിക്കുന്നത്.
Content Highlights: Vijay and Trisha spotted together at a wedding reception in Chennai., R Parthiban makes cryptic remarks about Trisha and Vijay's personal life., Vijay addresses ongoing personal allegations at a TVK event., Viral video of Samuthirakani sparks speculation regarding the actors' public appearances.
Published: 08 Mar 2026, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented