വേർപിരിഞ്ഞെങ്കിലും മകളോടുള്ള പ്രതിബദ്ധത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഇരുവരും വ്യക്തമാക്കി

പ്രമുഖ മറാത്തി നടൻ അദ്ദിനാഥ് കോത്താരെയും നടിയും നർത്തകിയുമായ ഊർമിള കനേത്കറും വിവാഹബന്ധം വേർപിരിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പതിനഞ്ച് വർഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് അദ്ദിനാഥും ഊർമിളയും വേർപിരിയാൻ തീരുമാനിച്ചത്. സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും മാധ്യമങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ടാണ് സംയുക്ത പ്രസ്താവന തുടങ്ങുന്നത്.
'വളരെയധികം ആലോചനയ്ക്ക് ശേഷം ഞാൻ, അദ്ദിനാഥ് കോത്താരെയും ഊർമിള കനേത്കറും പരസ്പരധാരണയോടെയും സൗഹാർദത്തോടെയും വേർപിരിയാൻ തീരുമാനിച്ചു. ദമ്പതിമാർ എന്ന നിലയിലുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചെങ്കിലും മകൾ ജിസയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇപ്പോഴും പൂർണമായി നിലനിൽക്കുന്നു. അവൾക്കാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. സ്‌നേഹത്തോടെയും സുരക്ഷയോടെയും പിന്തുണയോടെയും അവൾ വളരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഏറെ സന്തോഷത്തോടെയും സമർപ്പണബോധത്തോടെയും ഞങ്ങൾ അവൾക്ക് രക്ഷിതാക്കളായി തുടരും.' -സംയുക്ത പ്രസ്താവനയിൽ അദ്ദിനാഥും ഊർമിളയും പറഞ്ഞു.
'ഞങ്ങൾ അഗാധമായി പരസ്പര ബഹുമാനം പുലർത്തുന്നു. വർഷങ്ങളായി നൽകിയ അതിരറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും നന്ദി പറയുന്നു. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ അതേ സ്‌നേഹത്താലും പിന്തുണയാലും നിങ്ങൾ അനുഗ്രഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'
'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. ഇക്കാര്യം സംബന്ധിച്ച ഞങ്ങളുടെ ഏക പ്രസ്താവന ഇതാണ്. ഇതേക്കുറിച്ച് ഞങ്ങൾ കൂടുതലൊന്നും പ്രതികരിക്കില്ല. നന്ദി.' -അദ്ദിനാഥും ഊർമിളയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
2006-ൽ പുറത്തിറങ്ങിയ ശുഭ് മംഗൾ സാവ്ധാൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് അദ്ദിനാഥും ഊർമിളയും തമ്മിലുള്ള പ്രണയം പൂവിട്ടത്. അദ്ദിനാഥിന്റെ പിതാവായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പിന്നീട് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2011-ൽ ഇരുവരും വിവാഹിതരായി. 2018-ൽ ഇരുവർക്കും ജിസ എന്ന മകൾ ജനിച്ചു.
മറാത്തി, ഹിന്ദി ചിത്രങ്ങളിലൂടെ പേരെടുത്ത നടനാണ് അദ്ദിനാഥ് കോത്താരെ. രൺബീർ കപൂറിനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ബോളിവുഡ് ചിത്രം 'രാമായണ' ആണ് അദ്ദിനാഥ് അഭിനയിക്കുന്ന പുതിയ ചിത്രം.
Content Highlights: Marathi actor Adinath Kothare and actress Urmila Kothare announced their separation after 15 years of marriage. In a joint Instagram statement, the couple requested privacy, stating they will continue to co-parent their daughter, Jiza.
Published: 16 Jul 2026, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented