സൂര്യയുടെ ദീപാവലി റിലീസായ ‘സീൻ’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുൻപാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

നടൻ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖറും ഒരുമിച്ചുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വിജയ്‌യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.
സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കാണാം. എല്ലാ ചിത്രങ്ങളിലും സൂര്യയെ ശോഭ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്നതായി കാണാം. വിജയ്‌യുടേയും സൂര്യയുടേയും സൗഹൃദം എത്രമാത്രമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സൂര്യയുടെ ദീപാവലി റിലീസായ ‘സീൻ’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുൻപാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ തിയേറ്ററുകളിലെത്തി രണ്ടുവർഷത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. ഇൻബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്.
നസ്രിയയാണ് നായികയാകുന്നത്. നസ്‍ലിൻ വില്ലൻ വേഷത്തിലെത്തുന്നു. നവംബർ ആറിന് രാവിലെ ആറ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും.
Content Highlights: Actor Suriya and Tamil Nadu CM Vijay's mother, Shobha Chandrasekhar, were photographed together, delighting fans. Released by Vijay's relative, Keerthana Sundar, the images highlight Suriya and Shobha's bond.
Published: 04 Nov 2026, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented