ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ താമസിക്കാൻ വീടില്ലാതെ പത്തുദിവസത്തോളം ഒരു ഹോട്ടലിൽ കഴിയേണ്ടി വന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ നടി പ്രീതി സിന്റ ഉൾപ്പെടെയുള്ള ഒരു ചെറിയ സുഹൃദ്‌വലയം തനിക്ക് വലിയ പിന്തുണ നൽകിയതായി താരം നന്ദിയോടെ സ്മരിക്കുന്നു.

തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ കടുത്ത വെല്ലുവിളികളെക്കുറിച്ചും അപ്രതീക്ഷിതമായി ലഭിച്ച വിവാഹമോചന നോട്ടിസിനെക്കുറിച്ചും വെളിപ്പെടുത്തി ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി. ഓസ്ട്രിയയിൽവെച്ച് തന്റെ പതിനഞ്ചാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് വിവാഹമോചന നോട്ടീസ് ലഭിച്ചതെന്ന് അവർ പറഞ്ഞു. നഗരസഭയിൽ നിന്നോ അല്ലെങ്കിൽ താമസസ്ഥലവുമായി ബന്ധപ്പെട്ട എന്തെങ്കിലും നോട്ടീസാകുമെന്ന് കരുതി തന്റെ ഇരട്ടക്കുട്ടികളോട് അത് വായിച്ചു കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. പിന്നെയാണത് വിവാഹമോചനത്തിനായുള്ളതാണെന്ന് മനസിലായതെന്നും സെലീന വെളിപ്പെടുത്തി.
വിവാഹ വാർഷിക സമ്മാനമെന്നപേരിൽ ലഭിച്ച ഈ നോട്ടീസിൽ തനിക്കെതിരെയുള്ള ആരോപണങ്ങളും വിവാഹം പരിഹരിക്കാൻ കഴിയാത്തവിധം തകർന്നുവെന്നും പറഞ്ഞിരുന്നെന്ന് സെലീന ജെയ്റ്റ്ലി ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. ‘മുനിസിപ്പാലിറ്റിയിൽ നിന്നോ താമസം സംബന്ധിച്ചോ ഉള്ള കത്തായിരിക്കുമെന്ന് കരുതിയാണ് മക്കളോട് അത് വായിക്കാൻ ആവശ്യപ്പെട്ടത്.’ ആ കത്ത് കുട്ടികൾ വായിച്ചപ്പോൾ അത് കേട്ട് താൻ തകർന്നുപോയെന്ന് താരം ഓർത്തെടുത്തു. "എൻ്റെ ഇരട്ടക്കുട്ടികൾക്ക് ആ ഭീകരമായ വിവാഹമോചന നോട്ടീസ് വായിക്കേണ്ടി വന്നു," അവർ പറഞ്ഞു.
ദാമ്പത്യത്തിൽ അപമാനങ്ങളും പീഡനങ്ങളും നേരിട്ടിരുന്നതിനാൽ വേർപിരിയൽ തനിക്ക് ഒരു പരിധിവരെ ആശ്വാസം നൽകിയെന്ന് സെലീന പറയുന്നു. എന്നാൽ ആ സമയത്ത് ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് വലിയ വെല്ലുവിളിയായിരുന്നു. കുട്ടികളുടെ ഭാവി മുൻനിർത്തി സൗഹാർദ്ദപരമായ വേർപിരിയലിന് താൻ തയ്യാറായെങ്കിലും കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു.
കുട്ടികളെ കാണണമെങ്കിൽ ജോലി കണ്ടെത്തണമെന്ന് ഭർത്താവ് പറഞ്ഞതായും, സൂപ്പർ മാർക്കറ്റിൽ ക്ലീനറായി ജോലി ചെയ്യാൻ തന്നോട് നിർദ്ദേശിച്ചതായും സെലീന വെളിപ്പെടുത്തി. താൻ ഒരു ജോലിയെയും താഴ്ത്തിക്കാണുന്നില്ലെന്നും എന്നാൽ ആളുകൾ അവരുടെ കഴിവുകൾക്കനുസരിച്ച് ജോലി ചെയ്യണമെന്നും സെലീന ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
ഓസ്ട്രിയയിൽ താൻ ഒറ്റപ്പെടുകയും തന്റെ സ്വത്തുക്കൾ വിറ്റഴിക്കപ്പെടാൻ ശ്രമം നടക്കുന്നുവെന്ന് അറിയുകയും ചെയ്തപ്പോൾ സെലീന രഹസ്യമായി ഇന്ത്യയിലേക്ക് മടങ്ങി. അർദ്ധരാത്രിയിൽ അയൽക്കാരുടെ സഹായത്തോടെയാണ് താൻ രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു.
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ താമസിക്കാൻ വീടില്ലാതെ പത്തുദിവസത്തോളം ഒരു ഹോട്ടലിൽ കഴിയേണ്ടി വന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ നടി പ്രീതി സിന്റ ഉൾപ്പെടെയുള്ള ഒരു ചെറിയ സുഹൃദ്‌വലയം തനിക്ക് വലിയ പിന്തുണ നൽകിയതായി താരം നന്ദിയോടെ സ്മരിക്കുന്നു. നിലവിൽ തന്റെ അവകാശങ്ങൾക്കായി സെലീന നിയമപോരാട്ടത്തിലാണ്.
2010-ലാണ് ഓസ്ട്രിയൻ സംരംഭകനായ പീറ്റർ ഹാഗിനെ സെലീന വിവാഹംകഴിച്ചത്. ഈ ദമ്പതികൾക്ക് 2012-ൽ ജനിച്ച ഇരട്ട ആൺമക്കളായ വിൻസ്റ്റൺ, വീരാജ്, 2017-ൽ ജനിച്ച ആർതർ എന്നിവരുണ്ട്. ഹൃദ്രോഗത്തെ തുടർന്ന് മകൻ ഷംഷേറിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അവർ മുമ്പ് സംസാരിച്ചിട്ടുണ്ട്.
2025 നവംബറിൽ മുംബൈയിലെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഭർത്താവായ പീറ്റർ ഹാഗിനെതിരെ സെലീന ഗാർഹിക പീഡനത്തിനും ക്രൂരതയ്ക്കും പരാതി നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ പീഡനങ്ങൾ തുടങ്ങിയിരുന്നതായും ഇതിന് സാമ്പത്തിക നഷ്ടപരിഹാരം വേണമെന്നും താരം കോടതിയിൽ ആവശ്യപ്പെട്ടു.
Content Highlights: In a heart-wrenching and deeply candid revelation, former Bollywood actress and Miss India Celina Jaitly opened up about her harrowing battle with an abusive marriage, financial isolation, and her high-stakes midnight escape from Austria. The 44-year-old actress recalled the devastating moment her twin sons had to read out her own divorce notice, which was served to her by her husband, Austrian entrepreneur Peter Haag, right before their 15th wedding anniversary.
Published: 04 Jul 2026, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented