പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ നയൻതാര ചിത്രം 'മൂക്കുത്തി അമ്മന്' ശേഷം, വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിച്ച് സുന്ദർ സി. സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മൻ 2: മഹാശക്തി'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

To advertise here,

ചിത്രത്തിന് തമിഴ്‌നാട്ടിൽ രാവിലെ ആറുമണി മുതൽ പ്രദർശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നൽകിയിരുന്നു. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ലഭിച്ചു.

'മഹാശക്തി'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്‌സേന, വിഘ്‌നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് 'മഹാശക്തി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.