വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ ഒന്നിച്ച് പടുത്തുയര്‍ത്തിയ ആ കുടുംബബന്ധവും അനുഭവങ്ങളും ഒരു വിജയമായിത്തന്നെ കാണുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

ബോളിവുഡിലെ ഒരുകാലത്തെ മാതൃകാ ദമ്പതികളായിരുന്നു നടൻ ഇമ്രാൻ ഖാനും അവന്തിക മാലിക്കും. 19 വയസ്സിൽ കണ്ടുമുട്ടി പ്രണയിച്ചു തുടങ്ങി 2011-ൽ വിവാഹം കഴിക്കുകയും 2019-ൽ വിവാഹമോചിതരാവുകയും ചെയ്തിരുന്നു. ഇരുവരുടെയും വിവാഹമോചന വാർത്ത ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ നടി സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്കാസ്റ്റിൽ അതിഥിയായെത്തിയ അവന്തിക, ഇമ്രാനുമായുള്ള 18 വർഷത്തെ ബന്ധത്തെക്കുറിച്ചും വിവാഹമോചനത്തിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്.
'ഞങ്ങൾ ആദ്യം കാണുമ്പോൾ വെറും 19 വയസ്സായിരുന്നു പ്രായം. പിന്നീട് 18 വർഷം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. 19-ാം വയസ്സിൽ ഒന്നിച്ച തങ്ങൾ വളർച്ചയുടെയും പ്രായത്തിന്റെയും വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത വ്യക്തികളായി മാറി.' അവന്തിക പറയുന്നു. പങ്കാളിയാണ് തങ്ങളെ സന്തോഷിപ്പിക്കേണ്ടതെന്ന തെറ്റായ പ്രതീക്ഷകളും സിനിമകൾ നൽകുന്ന 'ഹാപ്പിലി എവർ ആഫ്റ്റർ' സങ്കൽപ്പങ്ങളും ബന്ധത്തെ ദോഷകരമായി ബാധിച്ചു. ദിവസവും പരസ്പരം പ്രയത്‌നിച്ചാൽ മാത്രമേ ഏത് ദാമ്പത്യവും നിലനിൽക്കൂ.
ഒന്നിച്ചുണ്ടായിരുന്ന ഇരുപതുകളിലും മുപ്പതുകളിലും ഒരുപാട് കാര്യങ്ങൾ അനുഭവിച്ചു. ഞങ്ങൾ പരസ്പരം മോശമായി പെരുമാറിയിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങളാണ് അവസാനം പിരിയാൻ കാരണം. 'ഞങ്ങൾ പരമാവധി ശ്രമിച്ചു. 18 വർഷം രണ്ടുപേർക്കും നൽകി. അതിനുശേഷം പരസ്പരം പോകാൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതുന്നത്.' അവന്തിക പറഞ്ഞു.
വിവാഹമോചനത്തെ തുടർന്ന് നേരിട്ട മാനസികാഘാതത്തെക്കുറിച്ചും അവർ സംസാരിച്ചു. വിവാഹമോചനം എന്നത് മരണത്തിന് തുല്യമാണ്. സ്വപ്നം കണ്ട, ചിട്ടപ്പെടുത്തിയ ജീവിതത്തിന്റെ മരണമാണത്. ഏറ്റവും അടുപ്പം സൂക്ഷിച്ച ഒരു ബന്ധത്തിന്റെ അവസാനമാണത്. വേർപിരിയലിന്റെ ആദ്യനാളുകളിൽ താനൊരു പൂർണ്ണ പരാജയമാണെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു.
18 വർഷം പരസ്പരം താങ്ങായി നിന്നതിൽ അഭിമാനമുണ്ടെന്ന് അവന്തിക പറഞ്ഞു. ബന്ധം അവസാനിച്ചതിൽ ചെറിയ നിരാശയുണ്ട്. മകൾ ഇമാര മാലിക് ഖാന്റെ വളർച്ചയെ ബാധിക്കാത്ത രീതിയിൽ മാന്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. വേർപിരിഞ്ഞെങ്കിലും തങ്ങൾ ഒന്നിച്ച് പടുത്തുയർത്തിയ ആ കുടുംബബന്ധവും അനുഭവങ്ങളും ഒരു വിജയമായിത്തന്നെ കാണുന്നുവെന്ന് അവർ വ്യക്തമാക്കി.
Content Highlights: Avanthika Malik opens up about her divorce from Imran Khan, describing it as akin to a death, and shares insights on their past relationship.
Published: 24 Oct 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented