വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.

നടൻ വിജയ്ക്കെതിരെ വിവാഹമോചനക്കേസ് നൽകിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഹർജി നൽകിയതായി റിപ്പോർട്ട്. താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. ദാമ്പത്യത്തിലെ ക്രൂരതയും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടിരുന്നത്.
നിലവിൽ താമസിക്കുന്ന വസതിയിൽ തനിക്ക് തുടരാനുള്ള അവകാശം ഉറപ്പാക്കുന്ന ഇടക്കാല ഉത്തരവ് നൽകണമെന്നാണ് സംഗീത കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കേ, തനിക്ക് വിജയ്‌യുടെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം നിഷേധിക്കപ്പെടുമോ എന്ന ആശങ്ക സംഗീത പ്രകടിപ്പിച്ചു.
1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. തമിഴ് വ്യവസായിയുടെ മകളായ സംഗീത വിവാഹത്തിന് മുൻപ് വിജയ്‌യുടെ വലിയൊരു ആരാധികയായിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.
എന്നാൽ ആ ബന്ധം തുടരുകയും വിജയ് തന്നെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. വിജയ് നടിക്കൊപ്പം വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും മക്കൾക്കും വലിയ മാനസിക വിഷമവും അപമാനവും ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.
നിലവിൽ ജില്ലാ കോടതിയിലാണ് ഈ കേസ് നടക്കുന്നത്. വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങൾ തനിക്ക് കഠിനമായ മാനസിക ക്ലേശമുണ്ടാക്കിയതായും സംഗീത ഹർജിയിൽ പറഞ്ഞു.
Content Highlights: Sangeetha Sornalingam files for residential rights in matrimonial home., Divorce filed citing adultery and mental cruelty., Legal proceedings ongoing under the Special Marriage Act, 1954., Allegations involve an extramarital affair discovered in 2021.
Published: 07 Mar 2026, 02:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented