
'രാവണപ്രഭു 4K' പ്രത്യേക പ്രദര്‍ശനത്തിനിടെ | Photo: X/ Kavitha Theatre, Kerala Box Office
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനംചെയ്ത 'രാവണപ്രഭു'വിന്റെ 4K അറ്റ്‌മോസ് പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളില്‍. 4K-യില്‍ റീസ്റ്റോര്‍ ചെയ്ത ചിത്രം നൂതന- ദൃശ്യ ശബ്ദവിസ്മയത്തോടെ തീയേറ്ററില്‍ അനുഭവിക്കാന്‍ സാധിക്കും. കേരളത്തില്‍ 170-ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
നേരത്തേ തീയേറ്ററുകളില്‍ റീ- റിലീസായെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ‘മണിച്ചിത്രത്താഴ്’, ‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങള്‍ ലാല്‍ ആരാധകര്‍ തീയേറ്ററില്‍ ആഘോഷമാക്കി. മുമ്പ് ഇറങ്ങിയപ്പോള്‍ തീയേറ്ററില്‍ കണ്ടവരും അന്ന് അവസരം നഷ്ടമായവരും ഒരുപോലെ തീയേറ്ററിലേക്ക് ഒഴുകി. കളക്ഷനില്‍ പല ചിത്രങ്ങളും റെക്കോര്‍ഡിട്ടു.
റീ- റിലീസിന്റെ തൊട്ടുതലേദിവസം വ്യാഴാഴ്ച, എറണാകുളം കവിത തീയേറ്ററില്‍ 'രാവണപ്രഭു 4K' പ്രത്യേകപ്രദര്‍ശനം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പ്രായഭേദമന്യേ ലാല്‍ ആരാധകര്‍ ചിത്രം തീയേറ്ററില്‍ കൊണ്ടാടി. മാസ് ഡയലോഗുകളും മോഹന്‍ലാലിന്റെ ഡാന്‍സ് നമ്പറും ആരാധകര്‍ തീയേറ്ററില്‍ ആഘോഷിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിന്റേതാണ് സംഗീതം.
പി. സുകുമാര്‍ ആണ് ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. രാജാണിയുടേതാണ് പശ്ചാത്തലസംഗീതം.
Content Highlights: Experience Mohanlal`s iconic film Ravanaprabhu in stunning 4K Atmos. Re-released in over 170 theaters, fans are celebrating this visual and audio treat.
Published: 10 Oct 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented