ആഗോള തലത്തിൽ 136 കോടി ഗ്രോസ് നേടി ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ‘പ്രേമലു’, 300 കോടി ആഗോള ഗ്രോസ് നേടി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നിവക്ക് ശേഷം വീണ്ടും ഒരു ഫാമിലി ഫൺ എന്റർടെയ്‌നറുമായി ഭാവന സ്റ്റുഡിയോസ് എത്തുന്നു. 'പിക്‌നിക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിരൺ ജോസിയാണ്. ‘പ്രേമലു’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നിവ ഗിരീഷ് എ.ഡിക്ക് ഒപ്പം ചേർന്ന് രചിച്ച് ശ്രദ്ധ നേടിയ കിരൺ ജോസിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണ് 'പിക്‌നിക്'.
യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം രചിച്ചത് കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ്. ചിത്രം അടുത്ത വർഷം ജനുവരി 14-ന് തിയേറ്ററുകളിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, ദിലീഷ് പോത്തൻ, സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ.യു, അജസ്റ്റസ് എ.ജെ, അരുൺ വെയിലർ തുടങ്ങി മികച്ച താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
സംവിധാനം: കിരൺ ജോസി, നിർമാണം: ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, തിരക്കഥ: കിരൺ ജോസി, അനുരാജ് ഒ.ബി, ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിങ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ.എസ്, കെ.സി. സിദ്ധാർഥൻ, ഫൈനൽ മിക്‌സ്: വിഷ്ണു സുജാതൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി.എഫ്.എക്‌സ്: എഗൈ്വറ്റ് വി.എഫ്.എക്‌സ്, ഡി.ഐ. സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്‌സ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Bhavana Studios officially announces their next family fun entertainer titled 'Picnic'.
Published: 18 Sept 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented