
ന്യൂഡൽഹി: 2027-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗൊന്ധൽ'. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത്. 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്രചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുക.
സന്തോഷ് ദവകർ ആണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം പുരസ്‌കാരം നേടിയ സംവിധായകനാണ് സന്തോഷ് ദവകർ.
വിവിധ ഭാഷകളിൽ നിന്നായി സമർപ്പിക്കപ്പെട്ട 33 ചിത്രങ്ങളിൽ നിന്നാണ് 'ഗൊന്ധൽ' ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദിയിൽ നിന്ന് 14 ചിത്രങ്ങളും മറാഠി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാല് വീതവും തമിഴിൽനിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഓരോ ചിത്രങ്ങളും മത്സരിക്കാനുണ്ടായിരുന്നു. ഇതിനുപുറമെ ഒരു നിശബ്ദ ചിത്രവും എൻട്രികളിൽ ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആയിരുന്നു ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ഓസ്‌കറിന്റെ ലോങ് ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ല. 99-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങ് 2027 മാർച്ച് 14-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കും.
Content Highlights: Marathi film 'Gondhal' selected as India's official entry for the 2027 Academy Awards in the Best International Feature Film category. Directed by Santosh Davakar, who previously won the Silver Peacock award at the International Film Festival of India (IFFI). Selected by a specialized jury panel from a shortlist of 33 films across multiple regional languages. Replaces previous year's entry 'Homebound' directed by Neeraj Ghaywan. The 99th Academy Awards ceremony is scheduled to take place on March 14, 2027, at the Dolby Theatre in Los Angeles.
Published: 18 Sept 2026, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented