പ്രായഭേദമന്യേ ഏവരുടേയും പ്രിയം നേടി തിയേറ്ററുകളിൽ 'ആശ'യുടെ വിജയ കുതിപ്പ് രണ്ടാംവാരത്തിലേക്ക്. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ആയതിനാൽ തന്നെ ജെൻ-സി പ്രേക്ഷകരേവരും ഏറ്റെടുത്ത ചിത്രത്തിൽ പ്രകടനങ്ങൾ കൊണ്ട് ഉർവശിയും ജോജു ജോർജും ഞെട്ടിച്ചിരിക്കുകയാണ്.
വേൾഡ് സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂർമമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സഫർ സനൽ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരിക്കുന്ന ചിത്രത്തിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള തീവ്രമായ പ്രകടനവുമായി ഉർവശി തിളങ്ങിയിരിക്കുകയാണ്. തിയേറ്ററുകളിൽ ടിക്കറ്റ് ബുക്കിങ് ഓരോ ദിവസവും ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. യൂത്തും ഫാമിലി ഓഡിയൻസും ഒരുപോലെ ഒഴുകിയെത്തുന്നതോടെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയാണ് 'ആശ'യുടെ മുന്നേറ്റം.
ഉർവശിയുടെയും ജോജു ജോർജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കാണികളെ മുൾമുനയിൽ നിർത്തുന്നതാണ്. അസാധാരണ അഭിനയ പാടവമാണ് ചിത്രത്തിൽ ഉർവശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവവിശേഷത്തോടേയും മറ്റു ചിലപ്പോൾ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടേയും നിൽക്കുന്നൊരു കഥാപാത്രമായി ഏറെ ആഴത്തിലാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ്. ഡാർക്ക് സസ്പെൻസ് മൂഡും അൺപ്രഡിക്റ്റബിൾ ആയ കഥാഗതിയുമാണ് സിനിമയെ വിദേശ ത്രില്ലറുകൾക്ക് ഒപ്പമെത്തിക്കുന്നത്.
ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്റെ ചടുലവുമായ എഡിറ്റിങ്ങും സിനിമയുടെ മൂഡിനെ അടുത്ത ലെവലിലേക്ക് ഉയർത്തുന്നു. 'ഇതൊരു വേൾഡ് ക്ലാസ് ചിത്രം' എന്ന് സോഷ്യൽ മീഡിയയിലടക്കം ജെൻ- സി സിനിമാ പ്രേമികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായി 'ആശ' തിയേറ്ററുകളിൽ വലിയ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Content Highlights: Director Zafar Sanal's dark suspense thriller 'Aasha' successfully enters its second week in theaters.
Published: 18 Sept 2026, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented