തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം 'തിരുപ്പാച്ചി' റീ-റിലീസ് മാറ്റി. ചിത്രം ഒക്ടോബർ ഒന്നിന് പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

To advertise here,

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ ഒക്ടോബർ രണ്ടിനായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്. പുതിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് റിലീസ് മാറ്റിയതെന്ന് വിതരണക്കാരായ തിരുപ്പതി ഫിലിംസ് അറിയിച്ചു.

സംവിധായകൻ പേരരശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘തിരുപ്പാച്ചി’. മല്ലിക, പശുപതി, മനോജ് കെ. ജയൻ, കോട്ട ശ്രീനിവാസ റാവു, ലിവിങ്സ്റ്റൺ, ബെഞ്ചമിൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

2005-ലെ പൊങ്കൽ റിലീസായെത്തിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായിരുന്നു. തെലുങ്കിൽ 'അന്നവരം' എന്ന പേരിലും കന്നഡയിൽ 'തങ്കിഗാഗി' എന്ന പേരിലും ചിത്രം പുനർനിർമിക്കപ്പെട്ടു.

നേരത്തെ, 'ജനനായകനു'മായി ക്ലാഷ് റിലീസ് ഒഴിവാക്കാൻ 'സിഗ്മ' റിലീസ് നീട്ടിവെക്കുകയായിരുന്നു. അതേസമയം, വിദേശത്ത് ഉൾപ്പെടെ ഒക്ടബോർ രണ്ടിന് ‘തിരുപ്പാച്ചി’ റീ റിലീസ് ചെയ്യുമെന്ന് വ്യാപക പ്രചാരണമുണ്ട്.