ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ സിനിമ 'നായകൻ' റീ- റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. 'ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'ഫ്രണ്ട്സ്', 'സമ്മർ ഇൻ ബത്‌ലഹേം' എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ- ഇൻട്രൂസീവ് സ്‌കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു.
എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്‌മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രൊജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, സപ്ത റെക്കോർഡ്‌സ്, അറ്റ്‌മോസ് മിക്‌സിങ്: ഹരിനാരായണൻ, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.
Content Highlights: Lijo Jose Pellissery's directorial debut 'Nayakan' remastered in 4K Dolby Atmos. Theatrical re-release scheduled for September 4th. Features a stellar ensemble cast including Indrajith, Thilakan, and Jagathy Sreekumar. Restoration handled by High Studios, distributed by Hysine Global Ventures. Originally released in 2010, now returning after 16 years
Published: 29 Jul 2026, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented