പൊന്നാനി : ദിവസവും നിരവധി സഞ്ചാരികളെത്തുന്ന പൊന്നാനി കർമ്മ നിളയോരപാതയിൽ റോഡിന്റെ ഇരുവശങ്ങളിലും പുൽക്കാട് വളർന്നുപിടിക്കുന്നു. ഇത് കാൽനടക്കാരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. പാതയുടെ ഇരുവശങ്ങളിലും പുൽച്ചെടികളും കാടും വ്യാപകമായി വളർന്നിട്ടുണ്ട്.

To advertise here,

കാൽനടക്കാർക്ക് റോഡിന്റെ വശങ്ങളിലൂടെ സുരക്ഷിതമായി നടക്കാൻ ബുദ്ധിമുട്ടാണ്. പുൽക്കാടിനുള്ളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

പ്രഭാതസവാരി ഉൾപ്പെടെ നടക്കാനും നിളയുടെ ഭംഗി ആസ്വദിക്കാനും ദിവസവും ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്.

പാതയുടെ ഇരുവശങ്ങളിലെയും പുൽക്കാട് യഥാസമയം വെട്ടിത്തെളിച്ച് ശുചീകരിക്കാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ ഉടൻ വെട്ടിത്തെളിച്ച് ശുചീകരിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.